VD Satheeshan | സിപിഎം സംസ്ഥാന സെക്രടറിയുടെ ജാഥക്ക് ഇടാന്‍ പറ്റിയ പേരാണ് 'പ്രതിരോധ ജാഥ' എന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ്
Feb 21, 2023, 13:10 IST
തിരുവനന്തപുരം: (www.kvartha.com) സിപിഎം സംസ്ഥാന സെക്രടറിയുടെ ജാഥക്ക് ഇടാന്‍ പറ്റിയ പേരാണ് 'പ്രതിരോധ ജാഥ' എന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അത്രയും വലിയ പ്രതിരോധത്തിലാണ് സിപിഎം നില്‍ക്കുന്നതെന്നും സതീശന്‍ പറഞ്ഞു.
നാട്ടില്‍ നടക്കുന്ന എല്ലാ സാമൂഹിക വിപത്തുകളുടെയും പുറകില്‍ സിപിഎം നേതാക്കളാണെന്നും വിഡി സതീശന്‍ പറഞ്ഞു. ലഹരി കള്ളക്കടത്തില്‍ സിപിഎം നേതാക്കള്‍, ക്വടേഷന്‍ സംഘത്തില്‍ സിപിഎം നേതാക്കള്‍, സ്വര്‍ണക്കള്ളക്കടത്തില്‍ സിപിഎം അനുഭാവികള്‍, കള്ളക്കടത്ത് സ്വര്‍ണം പൊട്ടിച്ചെടുക്കുന്നതിലും സിപിഎമിന്റെ ആളുകള്‍.
സിപിഎമിന്റെ ജീര്‍ണത ആരംഭിച്ചിരിക്കുകയാണെന്നും സതീശന്‍ അഭിപ്രായപ്പെട്ടു. ബംഗാളിലെ ജീര്‍ണത കേരളത്തില്‍ തുടര്‍ഭരണം കിട്ടിയതോടെ ആരംഭിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപല്‍ സെക്രടറിയായിരുന്ന ആള്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ജയിലില്‍ പോയി. ലൈഫ് മിഷനില്‍ കോഴ വാങ്ങിയതിന്റെ പേരില്‍ രണ്ടാമതും അകത്തുപോയി.
ആകാശ് തില്ലങ്കേരിയെ പോലൊരു മൂന്നാംകിട ക്രിമിനലിന്റെ വിരല്‍തുമ്പില്‍ വിറക്കുകയാണ് ഇപ്പോള്‍ സിപിഎം. ആകാശ് പാര്‍ടിയെ വിരട്ടുകയാണ്. അതുകൊണ്ടുതന്നെ ആകാശ് മോനെ വിഷമിപ്പിക്കരുതെന്നാണ് ഇപ്പോള്‍ പാര്‍ടി താഴെക്കിടയിലെ അംഗങ്ങളോട് പറഞ്ഞിരിക്കുന്നത്. ആകാശ് മോന് വിഷമം വന്നാല്‍ ഏതൊക്കെ നേതാക്കളാണ് കൊലപാതകത്തിന് പിന്നിലുള്ളതെന്ന് വിളിച്ചുപറയുമെന്ന പേടിയാണെന്നും സതീശന്‍ പറഞ്ഞു.
Keywords: VD Satheeshan mocks CPM Prathirodha Jadaha, Thiruvananthapuram, News, Politics, Congress, Criticism, CPM, Kerala.

കൊലപാതകം നടത്തുന്നതും സ്ത്രീവിരുദ്ധ പ്രചാരണം നടത്തുന്നതും, അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതും സിപിഎമുകാര്‍. നാട്ടില്‍ കൊള്ളരുതാത്ത എന്ത് നടന്നാലും അതിന്റെയെല്ലാം പുറകില്‍ സിപിഎം ഉണ്ടെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
സിപിഎമിന്റെ ജീര്‍ണത ആരംഭിച്ചിരിക്കുകയാണെന്നും സതീശന്‍ അഭിപ്രായപ്പെട്ടു. ബംഗാളിലെ ജീര്‍ണത കേരളത്തില്‍ തുടര്‍ഭരണം കിട്ടിയതോടെ ആരംഭിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപല്‍ സെക്രടറിയായിരുന്ന ആള്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ജയിലില്‍ പോയി. ലൈഫ് മിഷനില്‍ കോഴ വാങ്ങിയതിന്റെ പേരില്‍ രണ്ടാമതും അകത്തുപോയി.
ആകാശ് തില്ലങ്കേരിയെ പോലൊരു മൂന്നാംകിട ക്രിമിനലിന്റെ വിരല്‍തുമ്പില്‍ വിറക്കുകയാണ് ഇപ്പോള്‍ സിപിഎം. ആകാശ് പാര്‍ടിയെ വിരട്ടുകയാണ്. അതുകൊണ്ടുതന്നെ ആകാശ് മോനെ വിഷമിപ്പിക്കരുതെന്നാണ് ഇപ്പോള്‍ പാര്‍ടി താഴെക്കിടയിലെ അംഗങ്ങളോട് പറഞ്ഞിരിക്കുന്നത്. ആകാശ് മോന് വിഷമം വന്നാല്‍ ഏതൊക്കെ നേതാക്കളാണ് കൊലപാതകത്തിന് പിന്നിലുള്ളതെന്ന് വിളിച്ചുപറയുമെന്ന പേടിയാണെന്നും സതീശന്‍ പറഞ്ഞു.
Keywords: VD Satheeshan mocks CPM Prathirodha Jadaha, Thiruvananthapuram, News, Politics, Congress, Criticism, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.