Winner | ഇഞ്ചോടിഞ്ച് പോരാട്ടം, ഒടുവില്‍ വീയപുരം ചുണ്ടന് നെഹ്‌റു ട്രോഫി; പള്ളാത്തുരുത്തിക്ക് ഇത് തുടര്‍ചയായ 4-ാം കിരീടം

 


ആലപ്പുഴ: (www.kvartha.com) പള്ളാത്തുരുത്തി ബോട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന് നെഹ്‌റു ട്രോഫി. നാലു വള്ളങ്ങള്‍ ഇഞ്ചോടിഞ്ചു മത്സരിച്ച ഫൈനലില്‍ നാലു മിനുടും 21 സെകന്‍ഡും എടുത്താണ് പിബിസിയുടെ കിരീടനേട്ടം. നെഹ്‌റു ട്രോഫിയില്‍ വീയപുരം ചുണ്ടന്റെ കന്നികിരീടവും പള്ളാത്തുരുത്തി ബോട് ക്ലബിന് ഇത് തുടര്‍ചയായ നാലാം കിരീട നേട്ടവുമാണ്. 2018, 19, 2022 വര്‍ഷങ്ങളിലായിരുന്നു തുടര്‍നേട്ടം.

കുമരകം ബോട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍ മിലി സെകന്‍ഡുകള്‍ക്ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. യുബിസി കൈനകരി തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ മൂന്നാമതും കേരള പൊലീസ് ബോട് ക്ലബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ നാലാം സ്ഥാനത്തും എത്തി. വനിതകളുടെ തെക്കനോടി തറ വിഭാഗത്തില്‍ ആദ്യമായി മത്സരിച്ച പുന്നമട സായ് സെന്റര്‍ വിജയികളായി.

നാലു മിനുട് 21.22 സെകന്‍ഡിലാണ് വീയപുരം ഫൈനലില്‍ ഫിനിഷ് ചെയ്തത്. ചമ്പക്കുളം (4.21.28), നടുഭാഗം (4.22.22), കാട്ടില്‍തെക്കേതില്‍ (4.22.63) എന്നിങ്ങനെയാണ് മറ്റു വള്ളങ്ങളുടെ ഫിനിഷിങ് സമയം. ഹീറ്റ്‌സ് മത്സരങ്ങളില്‍ ഏറ്റവും മികച്ച സമയം കുറിച്ച നാലു വള്ളങ്ങളായിരുന്നു ഫൈനലില്‍ മാറ്റുരച്ചത്. അഞ്ച് ഹീറ്റ് സുകളായി നടന്ന മത്സരത്തില്‍ ഏറ്റവും മികച്ച സമയം കുറിച്ചത് വീയപുരം ചുണ്ടനായിരുന്നു (4.18.80).

സമയം പരിഗണിച്ചപ്പോള്‍ നാലും അഞ്ചും ഹീറ്റ്സില്‍ മത്സരിച്ചവരില്‍നിന്ന് ആരും ഫൈനലില്‍ എത്തിയിരുന്നില്ല. അതേസമയം, രണ്ടാം ഹീറ്റ്സില്‍ നിന്ന് നടുഭാഗത്തിന് പുറമേ മികച്ച സമയം കണക്കിലെടുത്ത് ചമ്പക്കുളം ചുണ്ടനും ഫൈനലില്‍ എത്തി.

മൂന്നാം ലൂസേഴ്സ് ഫൈനലില്‍ കൊടുപ്പുന്ന ബോട് ക്ലബ് തുഴഞ്ഞ ജവഹര്‍ തായങ്കരി ഒന്നാമതെത്തിയിരുന്നു. രണ്ടാം ലൂസേഴ്സ് ഫൈനലില്‍ കുമരകം സമുദ്ര ബോട് ക്ലബിന്റെ ആനാരി ചുണ്ടന്‍ ഒന്നാമത്തെത്തി. ഒന്നാം ലൂസേഴ്സ് ഫൈനലില്‍ എന്‍സിഡിസി കൈപ്പുഴമുട്ട് കുമരം തുഴഞ്ഞ നിരണം ചുണ്ടന്‍ ഒന്നാമത്തെത്തി.

നേരത്തെ നടന്ന ചുരുളന്‍ വള്ളങ്ങളുടെ ഫൈനലില്‍ മൂഴി ഒന്നാമത്തെത്തി. ചുരുളന്‍ ഇനത്തില്‍ ഫൈനല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മൂഴിക്ക് പുറമേ വേലങ്ങാടന്‍, കോടിമത ചുരുളന്‍ വള്ളങ്ങളും മത്സരിച്ചിരുന്നു. ഇരുട്ടുകുത്തി ബി ഗ്രേഡില്‍ തുരുത്തിപ്പുറവും ഇരുട്ടുകുത്തി സി ഗ്രേഡില്‍ വടക്കുംപുറവും ഒന്നാമതെത്തി. വെപ്പ് ബി ഗ്രേഡില്‍ പിജി കരിപ്പുഴ ജേതാക്കളായി.

അതിനിടെ നെഹ്‌റു ട്രോഫി വളളംകളി ഉദ് ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന് എത്താനായില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഇറക്കാന്‍ കഴിയാത്തതാണ് കാരണം. ഇതേത്തുടര്‍ന്ന് മന്ത്രി സജി ചെറിയാന്‍ വള്ളംകളി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു.

Winner | ഇഞ്ചോടിഞ്ച് പോരാട്ടം, ഒടുവില്‍ വീയപുരം ചുണ്ടന് നെഹ്‌റു ട്രോഫി; പള്ളാത്തുരുത്തിക്ക് ഇത് തുടര്‍ചയായ 4-ാം കിരീടം


Keywords:  Veeyapuram Chundan rows to victory again at Nehru Trophy Boat Race, Alappuzha, News, Nehru Trophy Boat Race, Veeyapuram Chundan, Winner, Chief Minister, Pinarayi Vijayan, Helicopter, Inauguration, Saji Cherian, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia