മൂന്നാറില്‍ 150 അടി താഴ്ചയിലേക്ക് വാഹനം മറിഞ്ഞ് അപകടം; ഗുരുവായൂര്‍ സ്വദേശി മരിച്ചു

 


മൂന്നാര്‍: (www.kvartha.com 27.01.2022) മൂന്നാറില്‍ 150 അടി താഴ്ചയിലേക്ക് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുവായൂര്‍ സ്വദേശി മരിച്ചു. വിനോദ് ഖന്ന(47)യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരിക്കേറ്റു. മൂന്നാറില്‍ നിന്നും സൂര്യനെല്ലിയിലേക്ക് പോകുന്ന വഴി ലോക്കാട് ഗ്യാപിന് സമീപം നിയന്ത്രണംവിട്ട ഇനോവ കാര്‍ 150 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.

അഞ്ച് പേരടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം രാത്രിയോടെ മൂന്നാര്‍ സന്ദര്‍ശനത്തിന് എത്തിയത്. മാട്ടുപ്പെട്ടി സന്ദര്‍ശിച്ച് സൂര്യനെല്ലിവഴി കൊളുക്കുമല സന്ദര്‍ശിക്കുന്നതിന് തിരിക്കുന്നതിനിടെ വാഹനം അപകടത്തില്‍പെടുകയായിരുന്നു. അപകടത്തില്‍ വിനോദ് ഖന്ന തല്‍ഷണം മരിച്ചു. പരിക്കേറ്റ മൂന്നു പേര്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മൂന്നാറില്‍ 150 അടി താഴ്ചയിലേക്ക് വാഹനം മറിഞ്ഞ് അപകടം; ഗുരുവായൂര്‍ സ്വദേശി മരിച്ചു

Keywords:  Munnar, News, Kerala, Accident, Death, Injured, Hospital, Vehicles, Vehicle overturned to depth of 150 feet in Munnar; Guruvayur native died.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia