പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട കുപ്രസിദ്ധ വാഹന മോഷ്ടാവ് അറസ്റ്റില്‍
Sep 10, 2012, 22:57 IST
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ആലുവ കോടതിയിലേക്ക് കൊണ്ടുപോകും വഴി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട കുപ്രസിദ്ധ വാഹന മോഷ്ടാവ് അറസ്റ്റില്‍. തേര്‍ത്തല്ലി കൂടപ്രം സ്വദേശി മുഹമ്മദ് ഇഖ്ബാലാണ് തിരുവനന്തപുരം വെഞ്ഞാറുമൂട് പോലീസ് പിടിയിലായത്.
2007ല്‍ ആലുവ കോടതിയിലേക്ക് കണ്ണൂര്‍ എ.ആര്. ക്യാമ്പിലെ രണ്ടു പോലീസുകാരുടെ അകമ്പടിയോടെ കൊണ്ടുപോകുമ്പോഴായിരുന്നു രക്ഷപ്പെട്ടത്. ഷൊര്‍ണ്ണൂര്‍ പാലം കഴിഞ്ഞ് തീവണ്ടിയുടെ വേഗത കുറഞ്ഞപ്പോള്‍ പോലീസിനെ വെട്ടിച്ച് പുറത്തേക്ക് ചാടുകയായിരുന്നു. ഇയാളെ പിടികൂടാന്‍ ഇന്ത്യ മുഴുവന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഷൊര്‍ണ്ണൂരില്‍ നിന്ന് രക്ഷപ്പെട്ട് മണിപ്പാല്‍ ആശുപത്രിക്ക് സമീപം ഒരു മലയാളിയുടെ ഹോട്ടലില്‍ ജോലി ചെയ്തിരുന്നു. കട ഉടമയുടെ ചരക്ക് ലോറി തട്ടിയെടുത്ത് മുങ്ങുകയായിരുന്നു. തുടര്‍ന്ന് ബാംഗ്ലൂരിലെത്തി അവിടെ നിന്ന് കള്ള പാസ്പോര്‍ട്ട് സംഘടിപ്പിച്ച് ഗള്‍ഫിലേക്ക് കടന്നു. ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തി വെഞ്ഞാറുമൂട് ഒരു യുവതിയെ വിവാഹം കഴിച്ച് അവളുടെ സഹോദരനൊപ്പം മല്‍സ്യ വില്പന നടത്തി വരികയായിരുന്നു.
അന്തര്‍ സംസ്ഥാന വാഹന മോഷ്ടാവാണ്. നൂറിലേറെ വാഹനങ്ങള്‍ അപഹരിച്ചിരുന്നു. കാസര്‍കോട്ടെ വാഹന മോഷ്ടാക്കളായ ക്വിന്റല്‍ മുഹമ്മദ്, സുജോയ് എന്നിവരുടെ സംഘത്തിലായിരുന്നു. പയ്യന്നൂര്‍, പഴയങ്ങാടി, നീലേശ്വരം, കാഞ്ഞങ്ങാട് തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ കേസുണ്ട്. പയ്യന്നൂരില്‍ നിന്ന് ഡോ. മോഹനന്റെ കാര്‍ മോഷ്ടിച്ച് മറ്റൊരു മോഷ്ടാവിന് കൈമാറാന്‍ തളിപ്പറമ്പ് പൂക്കോത്ത് നടയില്‍ കൊണ്ടുവച്ചപ്പോള്‍ അന്നത്തെ സി.ഐ: കെ.വി. സന്തോഷ് പിടികൂടിയിരുന്നു.
വാഹനങ്ങള്‍ ഓടിക്കുന്നതില്‍ വിദഗ്ദ്ധനായ മുഹമ്മദ് ഇഖ്ബാല്‍ ചരക്ക് ലോറി ഡ്രൈവറായിരുന്നു. ചരക്കു ലോറിയുമായി പോകുമ്പോള്‍ ഏതെങ്കിലും വീട്ടില്‍ കാര്‍ കണ്ട് ഇഷ്ടപ്പെട്ടാല്‍ അവിടെയിറങ്ങും. ക്ലീനറെ ലോറിയുമായി പറഞ്ഞയക്കും. തുടര്‍ന്ന് അവിടെ തങ്ങി രാത്രി കാര്‍ മോഷ്ടിച്ച് വില്പന നടത്തി പണവുമായി ചരക്കുവണ്ടി എവിടെയാണോ അവിടെ എത്തും. വിവിധ സ്ഥലങ്ങളില്‍ ഇഖ്ബാല്‍ വിവാഹം കഴിച്ചിട്ടുണ്ട്. ഇഖ്ബാലിനെ കസ്റ്റഡിയില്‍ വാങ്ങിക്കാന്‍ കണ്ണൂരില്‍ നിന്ന് പോലീസ് വെഞ്ഞാറമൂടിലേക്ക് പോയി.

Keywords: Mohammed Iqbal, Kannur, Accused, Central jail, Kerala, Thiruvananthapuram, kvartha, Malayalam Newst, Aluva, Robbery, Arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.