Vehicles Law | വാഹനങ്ങള്‍ ഇനി തോന്നിയതുപോലെ ഓടില്ല; കര്‍ശനമായ നിയമം വരുന്നു; അറിയാം വിശദമായി

 


കൊച്ചി: (www.kvartha.com) വാഹനങ്ങള്‍ ഇനി തോന്നിയതുപോലെ ഓടില്ല, വാഹനങ്ങള്‍ക്ക് ഓടുന്നതു സംബന്ധിച്ച് കര്‍ശനമായ നിയമം വരുന്നു. ഇതുപ്രകാരം നാലുവരി, ആറുവരി ദേശീയപാതകളില്‍ വേഗപരിധി കുറഞ്ഞ വാഹനങ്ങള്‍ ഇടതുട്രാകിലൂടെ പോകണമെന്ന നിയമം കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി വാളയാര്‍-വാണിയമ്പാറ ദേശീയപാതയില്‍ ജില്ലാ റോഡ് സുരക്ഷ കൗണ്‍സില്‍ നടപടികള്‍ തുടങ്ങി.

Vehicles Law | വാഹനങ്ങള്‍ ഇനി തോന്നിയതുപോലെ ഓടില്ല; കര്‍ശനമായ നിയമം വരുന്നു; അറിയാം വിശദമായി

ചരക്കുവാഹനങ്ങള്‍, സര്‍വീസ് ബസുകള്‍ ഉള്‍പെടെയുള്ള വലിയ യാത്രാവാഹനങ്ങള്‍, ഓടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ തുടങ്ങിയവയാണ് വേഗപരിധി കുറഞ്ഞ വാഹനങ്ങള്‍. ഇവ ഇടതുട്രാകിലൂടെ മാത്രമേ സഞ്ചരിക്കാവൂ എന്നാണ് നിയമം.

മുന്നിലുള്ള വാഹനത്തെ മറികടക്കുമ്പോള്‍ മാത്രമേ വലതുട്രാകിലേക്ക് കയറാന്‍ പാടുള്ളൂ. തുടര്‍ന്ന് ഇടതുട്രാകില്‍ത്തന്നെ യാത്ര തുടരണം. വേഗപരിധി കൂടിയ കാര്‍, ജീപ്, മിനി വാന്‍ തുടങ്ങിയവയ്ക്ക് വേഗത്തില്‍ യാത്ര ചെയ്യാനുള്ളതാണ് വലത് ട്രാക്. അതേസമയം, ഇവ വേഗം കുറച്ചാണ് പോകുന്നതെങ്കില്‍ ഇടതുട്രാക് ഉപയോഗിക്കണം.

നിയമം നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമായി ഡ്രൈവര്‍മാര്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്തുതുടങ്ങി. തുടര്‍ന്നും നിയമം തെറ്റിച്ചാല്‍ നടപടി ഉറപ്പ്. ഇതോടൊപ്പം റോഡില്‍ സുരക്ഷാക്രമീകരണങ്ങളൊരുക്കുന്നതിനായി മോടോര്‍ വാഹനവകുപ്പും പൊലീസും ദേശീയപാത അതോറിറ്റിയും ചേര്‍ന്ന് ദേശീയപാതയില്‍ പരിശോധന നടത്തി.

Keywords: Vehicles with lower speed limits must use the left lane on four-lane and six-lane national highways, Kochi, News, Transport, Vehicles, Protection, Road, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia