Court Verdict | വിഷ്ണു പ്രിയ കൊലക്കേസ്; വിധി പറയുന്നത് മെയ് 10 ലേക്ക് മാറ്റി
May 8, 2024, 16:05 IST
കണ്ണൂര്‍: (KVARTHA) പ്രണയാഭ്യര്‍ഥന നിരസിച്ച വൈരാഗ്യം കാരണം പാനൂര്‍ വള്ള്യായിയിലെ വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് വച്ച് കൊലപ്പെടുത്തിയെന്ന കേസിന്റെ വിധി പറയുന്നത് മെയ് പത്തിലേക്ക് മാറ്റിവെച്ചു. തലശ്ശേരി അഡീഷനല്‍ ജില്ലാ കോടതി ഒന്ന് ജഡ്ജ് എവി മൃദുലയാണ് കേസിന്റെ അന്തിമ വിധി പറയല്‍ ഈമാസം 10 ലേക്ക് മാറ്റിയത്. മാനന്തേരിയിലെ ശ്യാംജിത്ത് ആണ് കേസിലെ പ്രതി. 2022 ഒക്ടോബര്‍ 22ന് ഉച്ചയ്ക്കാണ് കേസിനാസ് പദമായ സംഭവം നടന്നത്.
2023 സെപ്റ്റംബര്‍ 21നാണ് കേസിന്റെ വിചാരണ തുടങ്ങിയത്. സംഭവം നടന്ന് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് വിചാരണ തുടങ്ങി. പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാലാണ് വിചാരണ വേഗത്തിലായത്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ കെ അജിത് കുമാറും പ്രതിക്കായി അഡ്വ. എസ് പ്രവീണ്‍, അഡ്വ. അഭിലാഷ് മാത്തൂര്‍ എന്നിവരുമാണ് ഹാജരാകുന്നത്.

Keywords: Verdict in Vishnu Priya murder case postponed to May 10, Kannur, News, Vishnu Priya, Murder Case, Accused, Court Verdict, Judge, Shyam Jith, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.