തിരുവനന്തപുരം: എസ്എന്‍സി ലാവലിന്‍ കേസിലെ ഹര്‍ജിയില്‍ വിധി 17 ന്. ലാവലിന്‍ കേസിന്റെ വിചാരണ ഉടന്‍ തുടങ്ങണമെന്ന ആവശ്യവുമായി കേസിലെ പ്രതിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍ നല്‍കിയ ഹര്‍ജിയിലെ വിധിയാണ് ഡിസംബര്‍ 17ലേക്ക് മാറ്റിയത്.
തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയില്‍ പിണറായി നല്‍കിയ ഹര്‍ജിയില്‍ സീനിയര്‍ പ്രോസിക്യൂട്ടറുടെ മറുവാദം കൂടി പരിണഗണിച്ചാണ് വിധിപറയുന്നത് മാറ്റാന്‍ കോടതി തീരുമാനിച്ചത്. പിണറായിയുടെ ആവശ്യം ഉടന്‍ പരിഗണിക്കാനാവില്ലെന്നും മുന്‍ഗണനാക്രമം അനുസരിച്ച് മാത്രമെ കേസ് പരിഗണിക്കാനാകൂ എന്നും സിബിഐ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
കേസില്‍ വിചാരണ ഉടന്‍ തുടങ്ങണമെന്ന് അവകാശപ്പെടാന്‍ പ്രതികള്‍ക്ക് അവകാശമില്ലെന്നും പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. ഈ കേസിന്റെ വിചാരണയ്ക്കായി ഒരു തവണ മാത്രമാണ് പിണറായി കോടതിയില്‍ ഹാജരായത്.
പ്രതികള്‍ എത്ര ഉന്നതരായാലും കോടതിക്ക് എല്ലാവരും സമന്മാരാണെന്നും പ്രോസിക്യൂഷന്‍ ഓര്‍മിപ്പിച്ചു. ലാവലിന്‍ കമ്പനിയുടെ പ്രതിനിധിയെ വിട്ടുകിട്ടാന്‍ കനേഡിയന്‍ സര്‍ക്കാര്‍ക്കാരിന് സമര്‍പിച്ച വാറന്റ് മടങ്ങിയത് സംബന്ധിച്ച റിപോര്‍ട്ട് സമര്‍പ്പിക്കാനും പ്രോസിക്യുട്ടറോട് കോടതി ആവശ്യപ്പെട്ടു. ലാവലിന്‍ കമ്പനിയുടെ പ്രതിനിധികള്‍ ഒളിവിലാണെന്നു പറയുന്നതില്‍ വാസ്തവമില്ലെന്നും , വിചാരണവേളയില്‍ കേസിലെ എല്ലാ പ്രതികളും കോടതിയില്‍ ഹാജരാകണമെന്നും കോടതി വ്യക്തമാക്കി.

Keywords: Lavalin-case, Thiruvananthapuram, State, Pinarayi vijayan, CPM, Court, Lawyers, Company, Report, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.