VD Satheeshan Says | കെകെ രമയെ വിധവയാക്കിയത് സിപിഎം കോടതി വിധിയിലൂടെയെന്ന് വി ഡി സതീശൻ; 'പിണറായി വിജയന്‍ ജഡ്ജിയായ പാര്‍ടി കോടതിയിലാണ് ചന്ദ്രശേഖരനെ കൊലപ്പെടുത്താനുള്ള വിധിയുണ്ടായത്'
Jul 15, 2022, 11:18 IST
തിരുവനന്തപുരം: (www.kvartha.com) പിണറായി വിജയന്‍ ജഡ്ജിയായ പാര്‍ടി കോടതിയിലാണ് ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്താനുള്ള വിധിയുണ്ടായതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ആരോപിച്ചു. കെ.കെ രമയ്ക്ക് എതിരെ എംഎം മണി നടത്തിയ ക്രൂരവും നിന്ദ്യവുമായ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടത്. എം.എം മണിയെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രിയും ശ്രമിച്ചത്. ക്രൂരമായ പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്.
ടിപി ചന്ദ്രശേഖരനെ 51 വെട്ട് വെട്ടി കൊന്നിട്ടും അദ്ദേഹത്തിന്റെ വിധവയായ കെകെ രമയെ പിന്നാലെ നടന്ന് വേട്ടയാടുകയാണ് സിപിഎം. അവര്‍ വിധവയായത് അവരുടെ വിധി കൊണ്ടെന്നാണ് എംഎം മണി പറഞ്ഞത്. പാര്‍ടി കോടതി നടപ്പാക്കിയ വിധിയാണത്. പാര്‍ടി കോടതിയുടെ വിധി നടപ്പാക്കിയ ജഡ്ജി ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയും അന്ന് പാര്‍ടി സെക്രടറിയുമായിരുന്ന പിണറായി വിജയനാണ്. പിണറായി വിജയന്റെ പാര്‍ടി കോടതിയിലാണ് ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്താനുള്ള വിധിയുണ്ടായത്. അതിന് നേതൃത്വം കൊടുത്ത ഒരാള്‍, ചോരയുടെ കറ ഇപ്പോഴും കൈകളിലുള്ള മുഖ്യമന്ത്രി, ആ കസേരയില്‍ ഇരുന്നു കൊണ്ട് കൊന്നിട്ടും പകതീരാതെ സംസാരിക്കുമ്പോഴും ന്യായീകരിക്കുകയാണ്.
കേരളത്തില്‍ വിധവകളെ ഉണ്ടാക്കുന്ന പാര്‍ടിയാണ് സിപിഎം. എത്രയോ കുടുംബങ്ങളില്‍ അനാഥരായ കുഞ്ഞുങ്ങളെ സൃഷ്ടിച്ചവരാണിവര്‍. അനാഥരെയും വിധവകളെയും സൃഷ്ടിക്കുന്ന ഒരു പാര്‍ടി നിയമസഭയില്‍ വന്ന് സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയിട്ടും ഭൂരിപക്ഷത്തിന്റെ ഹുങ്കിലും അധികാരത്തിന്റെ ധാര്‍ഷ്ട്യത്തിലും അതിനെ ന്യായീകരിക്കുകയാണ്. ഇതിനെതിരെ കേരളത്തിന്റെ മനസാക്ഷി പ്രതികരിക്കും. കേരളത്തിലെ പ്രബുദ്ധരായ ജനത ഈ കൊലയാളികളുടെ കൊലവിളി കേട്ടുകൊണ്ടിരിക്കുകയാണെന്ന് മറക്കരുതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
Keywords: Thiruvananthapuram, Kerala, News, Top-Headlines, #Short-News, Latest-News, Pinarayi-Vijayan, CPM, V.D Satheeshan, Party, Court, Chief Minister, Verdict to kill Chandrasekaran was passed in the party court where Pinarayi Vijayan was the judge, says VD Satheeshan.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.