എ­മര്‍­ജിം­ഗ് കേ­ര­ള­ ലാ­ന്‍­ഡ് ജി­ഹാ­ദെ­ന്ന് വി.എ­ച്ച്.പി

 


എ­മര്‍­ജിം­ഗ് കേ­ര­ള­ ലാ­ന്‍­ഡ് ജി­ഹാ­ദെ­ന്ന് വി.എ­ച്ച്.പി കൊ­ച്ചി: വികസനത്തിന്റെ മറവില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയും കൂട്ട­രും അ­ന്താ­രാഷ്ട്ര ഗൂഢാലോചന ന­ട­പ്പിലാ­ക്കാ­നാണ് ശ്രമി­ക്കു­ന്നെ­ത­ന്നും ഇ­ക്കാര്യത്തില്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്നും വി.എ­ച്ച്.പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി. മോ­ഹനന്‍ ആവശ്യപ്പെട്ടു.

രാഷ്ട്രതാല്‍പര്യത്തിന് വിരുദ്ധവും ഭീകരവാദത്തിനനുകൂലമായതുമായ അജ­ണ്ട­യാ­ണ് എ­മര്‍­ജിം­ഗ് കേ­ര­ള­യി­ലൂ­ടെ ന­ട­പ്പി­ലാ­കുന്നത്. ലാന്‍ഡ് ജിഹാദ് അടക്കമുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് മാന്യതയും ഔദ്യാഗികാനുമതിയും നല്‍കലാണ് ഇതിന്റെ ഉദ്ദേശ്യമെന്നും വി­ശ്വഹി­ന്ദു പ­രിശത്ത് വിലയിരുത്തുന്നു.

പരിസ്ഥിതിക്കും പാരമ്പര്യത്തിനും രാഷ്ട്രസുരക്ഷക്കും ഭീഷണിയായ ഈ ഭീകരപദ്ധതി നടപ്പാക്കുന്നത് നിര്‍ത്തിവെ­ക്കണം. കോടിക്കണക്കിന് രൂപ ധൂര്‍ത്തടിച്ച് പരസ്യം നല്‍കി ആഘോഷിച്ച ഉദ്ഘാടന മഹാമഹം സാധാരണക്കാരന്റെ കണ്ണില്‍ പൊടിയിടാനുള്ളതാണ്. ഇസ്ലാമിക രാജ്യങ്ങളില്‍നിന്ന് വളരെ കൃത്യമായ ആസൂത്രണത്തോടെയാണ് ഇവിടെ മുതല്‍മുടക്കുന്ന­ത്. ഭീകരര്‍ക്ക് കൂട്ടുനില്‍ക്കുന്ന നയമാണ് മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമുള്ളത്. ഈ ഗൂഢാലോചനയില്‍ പ്രധാനമന്ത്രിയെ രംഗത്തിറക്കി മുഖം രക്ഷിക്കാനാണ് മുസ്ലിംലീഗ് ശ്രമിക്കുന്നത്. ഭീകരന്മാരുടെ അജണ്ട സര്‍ക്കാര്‍ നയമായി നടപ്പാക്കാന്‍ ശ്രമിക്കുകയാണിവിടെ എന്നും അദ്ദേഹം പ­റഞ്ഞു.

കേരള സര്‍ക്കാറിന്റെ ജനാധിപത്യ­മതേതര മുഖം നഷ്ടപ്പെട്ടുവെന്നും മുസ്ലിംലീഗും പോപ്പുലര്‍ ഫ്രണ്ട് നേതൃത്വവും സര്‍ക്കാറിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണെ­ന്നും മോ­ഹനന്‍ ആരോപിച്ചു. വൈദേശിക തീവ്രവാദ സംഘടനകളുടെ ഹിതമനുസരിച്ച് നടപ്പാ­ക്കുന്ന 'ഹിഡന്‍ അജണ്ട'യാണ് എമര്‍ജിങ് കേരള. ഇതിന്റെ ആസൂത്രണവും തീരുമാനവും മാസങ്ങള്‍ക്കുമുമ്പ് നടന്നുകഴിഞ്ഞു. ഉദ്ഘാടനത്തിന്റെ പേരില്‍ ഇപ്പോള്‍ വിദേശികളെ കൂട്ടിയിരുത്തി ജനങ്ങളെ വിഡ്ഢികളാക്കുകയാ­ണ്- ര­വീ­ന്ദ്രന്‍ ആ­രോ­പിച്ചു.


Keywords: Kerala, VHP, Kunhalikutty, Ministers, Muslim-League, Raveendran, V. Mohanan, Emerging Kerala, UDF
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia