ഉപരാഷ്ട്രപതിയെ അപമാനിക്കുന്ന രീതിയിലുള്ള സംഭവം; വിശദീകരണം തേടി

 


തിരുവനന്തപുരം: രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പങ്കെടുത്ത ചടങ്ങില്‍ ദേശീയഗാനം വികലമായി ആലപിച്ച സംഭവത്തില്‍ ഉപരാഷ്ട്രപതിയുടെ ഓഫീസ് വിശദീകരണം തേടി. ഉപരാഷ്ട്രപതിയെ അപമാനിക്കുന്നരീതിയിലുള്ള അവതാരകന്‍ ജി.എസ്. പ്രദീപിന്റെ  നടപടിയിലും ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിട്ടുണ്ട്.

ഉപരാഷ്ട്രപതിയുടെ ഓഫീസ് വിശദീകരണം തേടിയതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറി പൊതുഭരണ വകുപ്പ് സെക്രട്ടറിയോട് റിപോര്‍ട്ട് തേടിയിരിക്കയാണ്. ഉപരാഷ്ട്രപതിയുടെ സുരക്ഷാ ചുമതല വഹിക്കുന്ന ഓഫീസര്‍ അശോക് ദിവാനാണ് ഉപരാഷ്ട്രപതി പങ്കെടുത്ത ചടങ്ങ് വികലമായതിന് സര്‍ക്കാരിനോട് വാക്കാല്‍ വിശദീകരണം ആവശ്യപ്പെട്ടത്.  സംഭവത്തില്‍ ഉപരാഷ്ട്രപതിയുടെ ഓഫീസില്‍ നിന്നും രേഖാമൂലം വിശദീകരണം ആവശ്യപ്പെടുമെന്നാണ് കരുതുന്നത്.  ജില്ലാ കലക്ടര്‍, സുരക്ഷാ ചുമതല ഉണ്ടായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ എന്നിവരും വിശദീകരണം നല്‍കേണ്ടിവരും.

കേരള സന്ദര്‍ശനത്തിനിടെ ചൊവ്വാഴ്ച വൈകിട്ട് കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ഉപരാഷ്ട്രപതി പങ്കെടുത്ത ചടങ്ങിലാണ് വിവാദ സംഭവങ്ങള്‍ നടന്നത്. കേന്ദ്ര സഹമന്ത്രി ശശിതരൂരിന് പുരസ്‌കാരം നല്‍കുന്നതിനായി ശ്രീനാരായണ ധര്‍മസമിതി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ഉപരാഷ്ട്രപതിയെ അപമാനിക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറിയത്. ഗവര്‍ണറും മുഖ്യമന്ത്രി അടക്കമുള്ള വി.ഐ.പികളും സംഭവത്തിന് സാക്ഷികളായി വേദിയിലുണ്ടായിരുന്നു.

വി.വി.ഐ.പികള്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ വളരെ ശ്രദ്ധയോടെയും അച്ചടക്കത്തോടെയുമാണ് സംഘടിപ്പിക്കാറുള്ളത്. ചടങ്ങിന്റെ തുടക്കത്തിലും അവസാനവും ദേശീയഗാനം നിര്‍ബന്ധമാണ്. ചടങ്ങില്‍ ദേശീയഗാനം ആലപിക്കുന്നത് ആരെന്ന് പൊതുഭരണ വകുപ്പ് സംഘാടകരോട് ആരാഞ്ഞിരുന്നു. ചടങ്ങ് ആരംഭിച്ചിട്ടും ദേശീയ ഗാനം ആലപിക്കാന്‍ ആളെ കിട്ടാതായപ്പോള്‍ ധര്‍മസമിതി ഡയറക്ടര്‍ വിജയപ്രസാദാണ് ദേശീയഗാനം ആലപിച്ചത്. വിജയപ്രസാദിന്റെ ആലാപനത്തിലുടനീളം  അക്ഷരപ്പിശകുകളായിരുന്നു.

കൈരളി ടി.വിയിലെ അശ്വമേധം ക്വിസ് പരിപാടിയിലൂടെ പ്രേക്ഷക പ്രീതി നേടിയ   ജി. എസ്. പ്രദീപായിരുന്നു ചടങ്ങില്‍  അവതാരകനായത്.  വിഡ്ഢിദിനമായ ഏപ്രില്‍ ഒന്നിന് ജനിച്ച  ഉപരാഷ്ട്രപതി എന്നാല്‍ ഒരു വിഡ്ഢി അല്ലെന്നുള്ള പ്രദീപിന്റെ വാക്കുകളാണ് മറ്റൊരു വിവാദത്തിന് തിരികൊളുത്തിയത്.   വി.വി.ഐ.പികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ അവതാരകന്‍ വേദിയില്‍ വരാന്‍ പാടില്ലെന്ന നിയമം ഉണ്ടായിരിക്കെ പ്രദീപ്  വേദിയിലെത്തിയതും  വിവാദത്തിന് കാരണമായിട്ടുണ്ട്.

ഉപരാഷ്ട്രപതിയെ അപമാനിക്കുന്ന രീതിയിലുള്ള സംഭവം; വിശദീകരണം തേടിഅതേസമയം, പരിപാടിയിലെ അവതാരകനായ തന്നെ ഉപരാഷ്ട്രപതി അഭിനന്ദിക്കുകയായിരുന്നെന്നും ഇതില്‍ ഒരസ്വാഭാവികതയും തോന്നുന്നില്ലെന്നും ജി.എസ് പ്രദീപ് പറഞ്ഞു.  തനിക്ക് നാക്കിന്  പിഴവ് വന്നിട്ടില്ലെന്നും  വിഡ്ഢിദിനത്തിലാണ് ജനിച്ചതെങ്കിലും ഹാമിദ് അന്‍സാരി ഇന്ത്യയുടെ അഭിമാനമാണെന്നാണ് താന്‍ പറഞ്ഞതിന്റെ പൊരുളെന്നും  അതില്‍ ദുരുദ്ദേശപരമായി ഒന്നുംതന്നെയില്ലെന്നും പ്രദീപ്  കൂട്ടിച്ചേര്‍ത്തു.

Also Read:
കളിക്കാന്‍ പോയ വിദ്യാര്‍ത്ഥിയെ കാണാതായി; പുഴയില്‍ ഒഴുക്കില്‍പെട്ടതായി സംശയം

Keywords: Vice President Hamid Ansari, G.S. Pradeep, Vijayaprasad, Visit, Office, Chief Minister, Oommen Chandy, Director, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia