കേരള, ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു വെള്ളിയാഴ്ച കൊച്ചിയിലെത്തും
Dec 30, 2021, 19:31 IST
കൊച്ചി: (www.kvartha.com 30.12.2021) കേരള, ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു വെള്ളിയാഴ്ച കൊച്ചിയില്‍ എത്തും. കൊച്ചി നാവിക സേന വിമാനത്താവളത്തില്‍ എത്തുന്ന ഉപരാഷ്ട്രപതി അന്ന് തന്നെ ലക്ഷദ്വീപിലെ അഗതിയിലേക്ക് തിരിക്കും. ശനിയാഴ്ച ലക്ഷദ്വീപിലെ കടമത് ദ്വീപില്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടക്കുന്ന ചടങ്ങില്‍, കടമത്, ആന്ദ്രോത് ദ്വീപുകളിലെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളുടെ ഉദ്ഘാടനം ഉപരാഷ്ട്രപതി നിര്‍വഹിക്കും.
ഞായറാഴ്ച കൊച്ചിയില്‍ മടങ്ങിയെത്തുന്ന ഉപരാഷ്ട്രപതി കൊച്ചി കപ്പല്‍ശാലയില്‍ ഇന്‍ഡ്യ തദ്ദേശീയമായി നിര്‍മിക്കുന്ന വിമാനവാഹിനിക്കപ്പലായ വിക്രാന്ത് സന്ദര്‍ശിക്കും. തുടര്‍ന്ന് കൊച്ചി കാക്കനാടുള്ള ഡിആര്‍ഡിഒയുടെ നേവല്‍ ഫിസികല്‍ ആന്‍ഡ് ഓഷ്യാനോഗ്രഫിക് ലബോറടറി സന്ദര്‍ശിക്കുകയും ടോഡ് എറെയ് ഇന്റഗ്രേഷന്‍ ഫെസിലിറ്റിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയും ചെയ്യും.
തിങ്കളാഴ്ച കൊച്ചിയില്‍ നിന്നും കോട്ടയത്ത് എത്തുന്ന ഉപരാഷ്ട്രപതി മാന്നാനം സെന്റ് എഫ്രേംസ് ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ സിഎംഐ-സിഎംസി സംഘടിപ്പിക്കുന്ന സെന്റ് കുര്യാകോസ് ഏലിയാസ് ചാവറയുടെ 150-ാം ചരമവാര്‍ഷിക ചടങ്ങില്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന് ഉച്ചയോടെ കൊച്ചിയില്‍ എത്തുന്ന അദ്ദേഹത്തിന് കൊച്ചിയിലെ സിര്‍കുട് ഹൗസില്‍ നടക്കുന്ന ഒരു ചടങ്ങില്‍ 'ഔട്കം ബേസ്ഡ് എജുകേഷന്‍ എക്‌സ്‌പെരിമെന്റ്‌സ് ഓഫ് എ ഹയര്‍ എജുകേഷന്‍ ഇന്‍സ്റ്റിറ്റുഷന്‍' എന്ന പുസ്തകം സമ്മാനിക്കും. വൈകിട്ട് ഹോടെല്‍ ഗ്രാന്‍ഡ് ഹയാതില്‍ നടക്കുന്ന ചടങ്ങില്‍ എറണാകുളം ഐസിഎഐ ഭവന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ മുഖ്യാതിഥിയായും അദ്ദേഹം പങ്കെടുക്കും.
Keywords: Vice President M Venkaiah Naidu will arrive in Kochi on Friday to visit Kerala and Lakshadweep, Kochi, News, Visit, Inauguration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.