ക്ഷേത്ര ഭണ്ഡാരത്തിലെ പണം എണ്ണുന്നതിനിടെ മോഷണം; ദൃശ്യം പുറത്തായി
Feb 20, 2013, 12:59 IST
കൊച്ചി: വിശ്വാസികള്‍ ക്ഷേത്ര ഭണ്ഡാരത്തില് നിക്ഷേപിച്ച പണം എണ്ണുന്നതിനിടെ മോഷണം. ഇതിന്റെ ദൃശ്യങ്ങള്‍ ഇന്ത്യാവിഷന് ചാനല്‍ പുറത്തുവിട്ടു. ഭക്തര്‍ സമര്‍പിച്ച പണം എണ്ണുന്നതിനിടെ ക്ഷേത്ര ജീവനക്കാര്‍ തന്നെ മോഷ്ടിച്ച സംഭവം വന്‍ പ്രതിഷേധത്തിന് തിരികൊളുത്തിയിട്ടുണ്ട്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കോതമംഗലം തൃക്കാരിയൂര്‍ ശിവക്ഷേത്രത്തിലാണ് വിശ്വാസികളെ നടുക്കിയ സംഭവമുണ്ടായത്. കാണിക്കയായി ലഭിക്കുന്ന പണം എണ്ണുന്നതിനിടെ ക്ഷേത്ര ജീവനക്കാര്‍ തന്നെ നോട്ടുകെട്ടുകള്‍ എടുത്തുമാറ്റി മടിയില്‍ തിരുകുകയായിരുന്നു.
പണം മോഷ്ടിച്ചവരില്‍ ഒരാള്‍ ക്ഷേത്രത്തിലെ വാച്ചറും മറ്റൊരാള്‍ ക്ഷേത്രത്തിലെ കാരായ്മ ജീവനക്കാരനുമാണ്. ക്ഷേത്രത്തിലെ ഊട്ടുപുരയിലാണ് പണം എണ്ണിതിട്ടപ്പെടുത്തുന്നത്. ശരിയായ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള പണമെണ്ണലിന് ചില ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്ന് ഭക്തര്‍ ആരോപിക്കുന്നു.
ധാരാളം കാണിക്ക വരുമാനമുള്ള ക്ഷേത്രമാണ് തൃക്കാരിയൂര്‍ ക്ഷേത്രം. പരശുരാമന് കേരളത്തില്‍ സ്ഥാപിച്ച 108 ക്ഷേത്രങ്ങളില്‍ അവസാനത്തേതാണ് ഈ ക്ഷേത്രമെന്നാണ് ഐതിഹ്യം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള തൃക്കാരിയൂര്‍ ഗ്രൂപ്പില്‍ 60ലേറെ ക്ഷേത്രങ്ങളുണ്ട്. ക്ഷേത്രത്തോട് ചേര്‍ന്നാണ് ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ് സ്ഥിതിചെയ്യുന്നത്.
പണം എണ്ണുന്നത് ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെയോ ഡപ്യൂട്ടി കമ്മീഷണറുടേയോ മേല്‍നോട്ടത്തില്‍ ആവണമെന്നാണ് നിയമം. എണ്ണുന്നതിനിടെ മിന്നല്‍ പരിശോധന നടത്തണമെന്നും നിബന്ധനയുണ്ട്. അതൊന്നും ഇവിടെ പാലിക്കുന്നില്ല.
അതിനാല്‍ പണം മോഷണം ഇവിടെ പതിവാണെന്ന് ഭക്തര്‍ പരാതിപ്പെട്ടിരുന്നു. പണം മോഷണം പുറത്തായതോടെ അസിസ്റ്റന്റ് കമ്മീഷണറെയും രണ്ട് ജീവനക്കാരെയും സസ്പെന്റ് ചെയ്യുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. കേസ് ലോക്കല്‍ പോലീസിന് കൈമാറുമെന്നും ബോര്‍ഡ് അറിയിച്ചു.
Keywords: Video, Kochi, Robbery, Kerala, Temple, Workers, Staff, Investigation, Thiruvithamkoor Devaswom Board, Kothamangalam Thrikkariyoor Shivakshethram, Police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.