എം എ ബേബിയുടെ മകന് രാഹുകാലത്തില്‍ കല്യാണം

 



തിരുവനന്തപുരം: (www.kvartha.com 22.09.15) സിപിഎം നേതാവ് എം.എ. ബേബിയുടെ മകന് രാഹുകാലത്തില്‍ കല്യാണം. ചൊവ്വാഴ്ച വൈകുന്നേരം 3.30 മണിയോടെ തിരുവനന്തപുരം എകെജി ഹാളില്‍ മതാചാരങ്ങളില്ലാതെ ലളിതമായി നടക്കുന്ന ചടങ്ങിന് രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖര്‍ സാക്ഷികളാകും. രാവിലെ പത്തരമണിയോടെ കോട്ടയ്ക്കകത്തെ സബ് റജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം റജിസ്റ്റര്‍ ചെയ്തു. വിരലിലെണ്ണാവുന്ന അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

 എം.എ. ബേബിയുടേയും ബെറ്റി ബേബിയുടേയും മകന്‍ അപ്പു എന്ന അശോക് വാകത്താനം കൂലിപ്പുരയ്ക്കല്‍ ആന്റണി ജോസഫിന്റേയും അന്നമ്മയുടേയും മകള്‍ സനിധയെയാണ് വിവാഹം കഴിക്കുന്നത്. അതേസമയം മകന്റെ വിവാഹം ലളിതമാക്കിയതിനെ കുറിച്ച് പ്രതികരിക്കാന്‍ ബേബി തയ്യാറായില്ല. വൈകിട്ട് മൂന്നരയോടെ രാഹുകാലം നോക്കിയാണ് മാലയിടല്‍ ചടങ്ങ്. എകെജി ഹാളില്‍ ആര്‍ക്കിടെക് ജി. ശങ്കര്‍ തയാറാക്കിയ വേദിയില്‍ വധൂവരന്‍മാര്‍ പരസ്പരം തുളസിമാല കൈമാറും. തുടര്‍ന്നുനടക്കുന്ന വിരുന്നും ലളിതമാണ് .  കുടുംബശ്രീവകയാണ് വിരുന്ന് സംഘടിപ്പിക്കുന്നത്.

അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള നിലപാടിന്റെ ഭാഗമാണ് മകന്റെ വിവാഹം രാഹുകാലത്തു തന്നെ നടത്താനുള്ള ബേബിയുടെ തീരുമാനത്തിനു പിന്നില്‍. നേരത്തെ നിര്‍ഭാഗ്യ നമ്പരെന്നു കരുതപ്പെടുന്ന പതിമൂന്ന് എംഎല്‍എ ഹോസ്റ്റലിലെ മുറിക്കും സ്‌റ്റേറ്റ് കാറിനുമായി അദ്ദേഹം തിരഞ്ഞെടുത്തത് വലിയ വാര്‍ത്തയായിരുന്നു. വിവാഹങ്ങള്‍ ലളിതമാക്കണമെന്ന പാര്‍ട്ടി പ്ലീനം നിര്‍ദേശവും എം.എ. ബേബി ഇതോടെ പ്രാവര്‍ത്തികമാക്കി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia