A N Shamseer | 'ഹരിശ്രീ ഗണപതയെ നമ' ചൊല്ലി കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് നല്‍കി സ്പീകര്‍ എ എന്‍ ശംസീര്‍; ഗണപതി മിത്തല്ലെന്ന് തെളിഞ്ഞതായി ബിജെപി
Oct 24, 2023, 20:22 IST
കണ്ണൂര്‍: (KVARTHA) വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നുനല്‍കി സ്പീകര്‍ എ എന്‍ ശംസീര്‍. തലശേരി ഇല്ലിക്കുന്നിലെ ഹെര്‍മന്‍ ഗുണ്ടര്‍ട് ബെംഗ്ലാവിലാണ് സ്പീകര്‍ കുരുന്നുകളെ എഴുത്തിനിരിത്തിയത്. 'ഹരിശ്രീ ഗണപതയെ നമ:' എന്ന് പറഞ്ഞ് കുരുന്നുകളെ അരിമണിയില്‍ കൈപിടിച്ച് അദ്ദേഹം എഴുതിക്കുകയായിരുന്നു. കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയനും കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കി.
ജാതി മത ഭേദമന്യേ കുട്ടികള്‍ ചടങ്ങുകളില്‍ പങ്കെടുക്കുന്നുവെന്നും ഭാവിയില്‍ ഹെര്‍മന്‍ ഗുണ്ടര്‍ട് മ്യൂസിയം വലിയൊരു വിദ്യാരംഭ കേന്ദ്രമായി മാറുമെന്നും എ എന്‍ ശംസീര്‍ പറഞ്ഞു. സാധാരണ തലശേരി ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പ്രതിമയ്ക്ക് മുന്നില്‍ വിദ്യാരംഭം നടത്താറുണ്ട്. മ്യൂസിയം സ്ഥാപിച്ചശേഷം ആദ്യമായിട്ടാണ് എഴുത്തിനിരുത്തല്‍ ചടങ്ങ് ഇവിടെ നടക്കുന്നത്.
നേരത്തെ ഗണപതി മിത്താണെന്ന എ എന്‍ ശംസീറിന്റെ പ്രസംഗം വന്‍ വിവാദമായി മാറിയിരുന്നു. ഇതിനിടെ സ്പീകര്‍ക്കെതിരെ വിമര്‍ശനവുമായി ബി ജെ പി രംഗത്തുവന്നിട്ടുണ്ട്. ഗണപതി കേവലം മിത്തല്ലെന്നും സത്യമാണെന്നും എ എന്‍ ശംസീറിന്റെ നാവില്‍ കൂടി തന്നെ വ്യക്തമായെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് പ്രസ്താവനയില്‍ പറഞ്ഞു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഗണപതി മിത്താണെന്ന് പറഞ്ഞ ശംസീറാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും, ഡെസ്റ്റിനേഷന്‍ മാനജ്മെന്റ് കൗണ്‍സിലും സംയുക്തമായി വിജയദശമി ദിനത്തില്‍ തലശേരി ഗുണ്ടര്‍ട് മൃൂസിയത്തില്‍ നടത്തിയ എഴുത്തിനിരുത്ത് ചടങ്ങില്‍ ഹൈന്ദവ പാരമ്പര്യത്തിലധിഷ്ഠിതമായ രീതിയില്‍ ഹരിശ്രീ ഗണപതയേ ചൊല്ലിയത്.
ഹൈന്ദവ വിശ്വാസികളെ അന്ധവിശ്വാസികളാക്കി കാണിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് സിപിഎമിന്റെ ഭാഗത്തു നിന്നുണ്ടായത്. പോതുസമൂഹം ആധ്യാത്മികതയുടെ പാതയിലേക്ക് പോകുന്നത് കണ്ടപ്പോഴാണ് സിപിഎം സന്തത സഹചാരികള്‍ ഇത്തരം പ്രസ്താവന നടത്തിയത്. എന്നാല്‍ ശംസീറിന്റെ നാവില്‍കൂടി തന്നെ അത് തിരുത്തേണ്ടി വന്നു. ഗണപതി മിഥ്യയല്ല സത്യമാണെന്ന് അദ്ദേഹം തന്നെ സമൂഹത്തെ ബോധ്യപ്പെടുത്തി. ഈ ഇരട്ടത്താപ്പ് നയം സിപിഎം നേതൃത്വം ഉപേക്ഷിക്കണം. സിപിഎം നേതാക്കള്‍ ഇത്തരം പ്രസ്താവന നടത്തുമ്പോള്‍ ഗണപതി തന്നെയാണ് ശംസീറിന്റെ നാവിലൂടെ ഹരിശ്രീ ഗണപതയേ നമ എന്ന് പറയിപ്പിച്ചത്. ശംസീര്‍ പോലും അറിയാതെയാണ് അത് പുറത്ത് വന്നത്. ഗണപതിക്ക് എത്രമാത്രം ശക്തിയുണ്ടെന്ന് ഇപ്പോള്‍ സിപിഎം നേതൃത്വത്തിന് മനസിലായിക്കാണുമെന്നും ഹരിദാസ് പറഞ്ഞു.

Keywords: A N Shamseer, Vidyarambham, BJP, Kerala News, Kannur News, Vidyarambham: A N Shamseer makes little kids write their first letters.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.