Raid | മൃഗ സംരക്ഷണ വകുപ്പിന്റെ ചെക് പോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; 'ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയ കോഴികളെയും പണവും കണ്ടെടുത്തു'
തിരുവനന്തപുരം: (www.kvartha.com) പാറശാലയിലെ മൃഗ സംരക്ഷണ വകുപ്പിന്റെ ചെക് പോസ്റ്റിലെ അഴിമതി പിടികൂടി വിജിലന്‍സ്. ഇറച്ചിക്കായി എത്തിക്കുന്ന മൃഗങ്ങളെയും കോഴിയെയും പരിശോധിക്കാതെ കടത്തിവിടുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു മിന്നല്‍ പരിശോധന നടത്തിയത്.
ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയ കോഴികളെയും പണവും കണ്ടെടുത്തതായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടറില്‍ നിന്നും 5,700 രൂപ പിടികൂടി. കാര്‍ഡ്‌ബോര്‍ഡ് പെട്ടികളില്‍ ആക്കി കാറിനുള്ളലും ഓഫിസ് മുറിയിലും സൂക്ഷിച്ചിരുന്ന ഇറച്ചി കോഴികളേയും വിജിലന്‍സ് സംഘം കണ്ടെടുത്തു.
പരിശോധന കൂടാതെ വാഹനങ്ങള്‍ കടത്തി വിടാനായി ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി ആണ് കോഴികളെ സ്വീകരിച്ചിരുന്നത്. വിജിലിന്‍സ് എസ്‌ഐയു-2 (SIU-2) യൂvിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
Keywords: Thiruvananthapuram, News, Kerala, Corruption, Vigilance, Vigilance-Raid, Vigilance caught the corruption at animal welfare department check post.