Vigilance Court | മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ മാസപ്പടി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി കോടതി

 


മുവാറ്റുപുഴ: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പെടെ സ്വകാര്യ കംപനിയില്‍നിന്ന് അനധികൃതമായി പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിക്ക് തിരിച്ചടി. ഹര്‍ജി മുവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി.

മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം നടത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ തെളിവുകള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. പരാതിക്കാരന്‍ സമര്‍പ്പിച്ച തെളിവുകള്‍ അപര്യാപ്തമാണെന്നും കോടതി വ്യക്തമാക്കി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹര്‍ജി സമര്‍പ്പിച്ചത്.

Vigilance Court | മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ മാസപ്പടി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി കോടതി

മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, വികെ ഇബ്രാഹിം കുഞ്ഞ് തുടങ്ങി 12 പേരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. വന്‍ തുക കൈക്കൂലിയായി നല്‍കിയതിലൂടെ കരിമണല്‍ കംപനിക്ക് അനര്‍ഹമായ നേട്ടവും പ്രത്യേക അവകാശവും പരിഗണനയും സര്‍കാരില്‍ നിന്നു ലഭിച്ചെന്നും എതിര്‍കക്ഷികളില്‍ നാലു പേര്‍ നിയമസഭ അംഗങ്ങളായിരുന്നുവെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. അഴിമതി നിരോധന നിയമപ്രകാരം കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

Keywords:  Vigilance Court Dismisses Plea Against CM Pinarayi Vijayan's Daughter Over Money Laundering Allegations., Kochi, News, Politics, Vigilance Court, Petition, Dismisses, Allegation, Veena Vijayan, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia