തൃശ്ശൂര്‍: ധനമന്ത്രി കെ എം മാണിക്കെതിരെ അന്വേഷണം നടത്താന്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. നെല്ലിയാമ്പതിയില്‍ അഞ്ച് എസ്റ്റേറ്റുകള്‍ പണയപ്പെടുത്തിയെന്ന പരാതിയിന്മേലാണ് വിജിലന്‍സ് കോടതി ഉത്തരവിട്ടത്. സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജിന്റെ പങ്കാളിത്തത്തെ കുറിച്ച് അന്വേഷിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
പാലക്കാട് ഡി വൈ എസ് പിയ്ക്കാണ് അന്വേഷണ ചുമതല. എസ്റ്റേറ്റുകള്‍ കേന്ദ്രീകരിച്ചുള്ള കൈയ്യേറ്റത്തിലും വനഭൂമി പണയംവച്ച് ബാങ്കുകളില്‍ നിന്ന് എസ്റ്റേറ്റ് ഉടമകള്‍ വന്‍ തുക വായ്പ എടുത്തതിലും ഇവര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കും.
പാട്ടക്കരാര്‍ കാലാവധി കഴിഞ്ഞവരെയും ഭൂമി മറിച്ചുവിറ്റവരെയും സംരക്ഷിക്കാന്‍ പി സി ജോര്‍ജ് കൂട്ടുനിന്നെന്നും വനഭൂമി കേസുകളില്‍ ഹൈക്കോടതിയില്‍ ഹാജരാകാതിരുന്ന എജിക്കെതിരെ നിയമമന്ത്രി കെ എം മാണി നടപടി സ്വീകരിക്കാതിരുന്നതിനെയും ചോദ്യം ചെയ്ത് മലയാളവേദി ചെയര്മാന് ജോര്‍ജ് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
പി സി ജോര്‍ജിനെ ഒന്നും കെ എം മാണിയെ രണ്ടും എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയത്. അന്വേഷണവുമായി സഹകരിക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) പ്രതികരിച്ചു.
SUMMARY: In an embarrassment to Congress-led UDF government in Kerala, a Vigilance court today ordered a probe against Finance minister, K M Mani and Government Chief Whip, P C George in the 'Nelliyampathy estates land case.'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.