Masappadi Case | മാസപ്പടിക്കേസ്: മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കുമെതിരെ നടപടിയെടുക്കണമെന്ന ഹര്‍ജിയില്‍ വിധി പറയുന്നത് കോടതി ഈ മാസം 19ലേക്ക് മാറ്റി

 


തിരുവനന്തപുരം: (KVARTHA) മാസപ്പടിക്കേസില്‍ വിധി പറയുന്നത് തിരുവനന്തപുരം വിജിലന്‍സ് കോടതി ഈ മാസം 19ലേക്ക് മാറ്റി. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരായ കേസില്‍ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജി പിന്നീട് പരിഗണിക്കും.

ഹര്‍ജിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആവശ്യം. എന്നാല്‍ കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചപ്പോള്‍ മാത്യു നിലപാട് മാറ്റിയിരുന്നു. വിജിലന്‍സിനെ സമീപിച്ചെങ്കിലും അന്വേഷിക്കാന്‍ തയാറായില്ലെന്നും കോടതി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടണം എന്നുമായിരുന്നു ആദ്യ ആവശ്യം. കോടതി ഇതില്‍ വിധി പറയാനിരിക്കെയാണ് മാത്യു നിലപാട് മാറ്റിയത്.

ഇതോടെ, കോടതി വേണോ, വിജിലന്‍സ് വേണോയെന്ന് ഹര്‍ജിക്കാരന്‍ ആദ്യം തീരുമാനിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ തെളിവ് കൈമാറാമെന്നും കോടതി തന്നെ കേസ് അന്വേഷിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ള അന്വേഷണംതന്നെ വേണമെന്ന് മാത്യുവിന്റെ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്നാണ് കേസ് 12 ലേക്ക് മാറ്റിയത്.

Masappadi Case | മാസപ്പടിക്കേസ്: മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കുമെതിരെ നടപടിയെടുക്കണമെന്ന ഹര്‍ജിയില്‍ വിധി പറയുന്നത് കോടതി ഈ മാസം 19ലേക്ക് മാറ്റി

ധാതുമണല്‍ ഖനനം നടത്താന്‍ സിഎംആര്‍എല്‍ കംപനിക്ക് വഴിവിട്ട് സഹായം നല്‍കിയെന്നാണ് ആക്ഷേപം. മുഖ്യമന്ത്രി കരിമണല്‍ കംപനിയെ സഹായിച്ചതിനുള്ള പ്രതിഫലമാണ് സിഎംആര്‍എലില്‍ നിന്ന് മാസപ്പടിയായി മകള്‍ വീണയ്ക്ക് നല്‍കിയതെന്നാണ് ഹര്‍ജിയില്‍ മാത്യു കുഴല്‍നാടന്റെ ആരോപിക്കുന്നത്.

തൃക്കുന്നപ്പുഴയിലും ആറാട്ടുപുഴയിലും ഖനനത്തിന് സിഎംആര്‍എല്‍ ഭൂമി വാങ്ങിയെങ്കിലും ഖനനാനുമതി ലഭിച്ചില്ല. പിന്നീട് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് റവന്യു വകുപ്പിനോട് എസ് ശശിധരന്‍ കര്‍ത്തായുടെ അപേക്ഷയില്‍ പുനഃപരിശോധന നടത്താന്‍ ആവശ്യപ്പെട്ടെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. അതിന് ശേഷമാണ് മകള്‍ വീണാ വിജയന് മാസപ്പടി ലഭിച്ചതെന്നുമാണ് മാത്യുവിന്റെ ആരോപണം.

Keywords: News, Kerala, Kerala-News | കേരള-വാർത്തകൾ,Malayalam-News | മലയാളം-വാർത്തകൾ, Vigilance Court, Deliver, Judgment, Masappadi Case, 19th April, CM Pinarayi, Pinarayi Vijayan, Daughter, Veena Vijayan, Mathew Kuzhalnadan, Vigilance Court to Deliver Judgment on Masappadi Case on 19th April.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia