അനധികൃത നെല്‍വയല്‍ നികത്തല്‍: വിജിലന്‍സ് പരിശോധന നടത്തി

 


കൊച്ചി: സംസ്ഥാന വ്യാപകമായി വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 149 സ്ഥലങ്ങളില്‍ അനധികൃതമായി നെല്‍വയലും തണ്ണീര്‍ത്തടങ്ങളും നികത്തിയതായി കണ്ടെത്തി. പഞ്ചായത്ത്, വില്ലേജ്, കൃഷി ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണു നിലം നികത്തിയത്. 194 ഏക്കര്‍ ഭൂമി ഇത്തരത്തില്‍ നികത്തിയതു കണ്ടെത്തിയതായി വിജിലന്‍സ് എ.ഡി.ജി.പി. ആര്‍. ശ്രീലേഖ അറിയിച്ചു.

ഓപ്പറേഷന്‍ വെറ്റ്‌ലാന്‍ഡ് എന്ന പേരില്‍ 64 വിജിലന്‍സ് സംഘങ്ങള്‍ 175 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. 2008നു മുന്‍പു നികത്തിയ നിലം ഹൈക്കോടതി സാധൂകരിച്ചിരുന്നു. ഇതിന്റെ മറവില്‍ 2008നു മുന്‍പുള്ള തീയതിയില്‍ രേഖകളുണ്ടാക്കിയാണ് ഉദ്യോഗസ്ഥര്‍ ക്രമക്കേടിന് ഒത്താശ ചെയ്തത്. പലരും കെട്ടിടനിര്‍മാണ പെര്‍മിറ്റും താല്‍കാലിക വൈദ്യുതി കണക്ഷനും സംഘടിപ്പിച്ചായിരുന്നു നിലം നികത്തിയത്.
അനധികൃത നെല്‍വയല്‍ നികത്തല്‍: വിജിലന്‍സ് പരിശോധന നടത്തി
രാവിലെ പത്തിന് തുടങ്ങിയ പരിശോധന വൈകിട്ടാണു പൂര്‍ത്തിയായത്. പഞ്ചായത്ത്, വില്ലേജ്, കൃഷി ഓഫീസുകളിലും പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തു. തലസ്ഥാനത്തു പള്ളിച്ചല്‍, തിരുവല്ലം, ആര്യനാട്, മേനംകുളം വില്ലേജ് ഓഫീസുകളില്‍ പരിശോധന നടത്തി.

Keywords:  Kochi, Vigilance-Raid, Kerala, Agriculture, Land, Vigilance, ADGP R. Sreelekha, Operation Vet land, Panchayath, Village, Agricultural Office, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia