Mathew Kuzhalnadan | 'എത്ര വേട്ടയാടിയാലും മുന്നോട്ടുവച്ച കാല്‍ പിന്നോട്ടു വയ്ക്കില്ല, സര്‍കാരിന്റെ കൊള്ളയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തും'; വിജിലന്‍സ് അന്വേഷണത്തെ ഭയമില്ലെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ

 


തിരുവനന്തപുരം: (www.kvartha.com) അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന സി പി എം ആരോപണങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സംഭവത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചു. ഇതിനോട് പ്രതികരിക്കുകയായിരുന്നു എം എല്‍ എ.

പിണറായി സര്‍കാരിന്റെ തെറ്റായ നയങ്ങളെ ചോദ്യം ചെയ്യുന്നവരെയെല്ലാം വേട്ടയാടുകയാണെന്ന് പറഞ്ഞ മാത്യു കുഴല്‍നാടന്‍ തന്നെ എത്ര വേട്ടയാടിയാലും മുന്നോട്ടുവച്ച കാല്‍ പിന്നോട്ടു വയ്ക്കില്ലെന്നും സര്‍കാരിന്റെ കൊള്ളയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുമെന്നും അറിയിച്ചു.

വിജിലന്‍സ് കേസ് എടുക്കുമെന്ന് പറഞ്ഞു ഭയപ്പെടുത്തേണ്ട. വിജിലന്‍സ് കേസില്‍ ആശങ്കയില്ല. പൊതുസമൂഹത്തിന്റെ പിന്തുണയോടെ സര്‍കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ പോരാടും.
സര്‍കാര്‍ അധികാരത്തെ പരിചയാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Mathew Kuzhalnadan | 'എത്ര വേട്ടയാടിയാലും മുന്നോട്ടുവച്ച കാല്‍ പിന്നോട്ടു വയ്ക്കില്ല, സര്‍കാരിന്റെ കൊള്ളയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തും'; വിജിലന്‍സ് അന്വേഷണത്തെ ഭയമില്ലെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ

വയറില്‍ കത്രിക കുടുങ്ങിയ ഹര്‍ശിനയ്ക്ക് നീതി ഉറപ്പാക്കേണ്ട സര്‍കാര്‍ നീതി നിഷേധിച്ചതായി മാത്യു കുഴല്‍നാടന്‍ പറഞ്ഞു. വീഴ്ച വരുത്തിയ ജീവനക്കാരെ സര്‍കാര്‍ സംരക്ഷിക്കുകയാണെന്നും മാത്യു കുഴല്‍നാടന്‍ സെക്രടേറിയറ്റിനു മുന്നിലെ ഹര്‍ശിനയുടെ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

Keywords:  Vigilance probe likely against Mathew Kuzhalnadan for evading tax and laundering money, Thiruvananthapuram, News, Politics, Allegation, Chief Minister, Pinarayi Vijayan, Vigilance Probe, Mathew Kuzhalnadan, Criticized, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia