ആര്യങ്കാവ് ആര്‍ടിഒ ചെക് പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്; കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തതായി അധികൃതര്‍
Jan 12, 2022, 11:01 IST
പുനലൂര്‍: (www.kvartha.com 12.01.2022) ആര്യങ്കാവ് മോടോര്‍ വെഹികിള്‍ ചെക് പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്. പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച പുലര്‍ചെ അഞ്ചോടെയാണ് കൊല്ലത്ത് നിന്നുള്ള വിജിലന്‍സ് സംഘം ചെക് പോസ്റ്റില്‍ മിന്നല്‍ പരിശോധനയ്ക്ക് എത്തിയത്.
പരിശോധയില്‍ അമിതമായി കണ്ടെത്തിയ പണം കൈക്കൂലിയായി വാങ്ങിയതാണോയെന്ന് സംഘം പരിശോധിച്ചു വരികയാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും അമിത ലോഡുമായി എത്തുന്ന വാഹനങ്ങളില്‍ നിന്ന് വന്‍തുക പടി വാങ്ങി കടത്തിവിടുന്നതായി വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.