സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്; ജീവനക്കാര്‍ പണം പുറത്തേക്ക് വലിച്ചെറിഞ്ഞു
Nov 28, 2014, 20:43 IST
തൊടുപുഴ: (www.kvartha.com 28.11.2014) അറക്കുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടന്ന വിജിലന്‍സ് റെയ്ഡില്‍ കണക്കില്‍ പെടാത്ത രണ്ടായിരത്തോളം രൂപ കണ്ടെടുത്തു. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഓഫീസിലേക്ക് എത്തിയതിനെ തുടര്‍ന്ന് സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാര്‍ പണം പുറത്തേയ്ക്ക് വലിച്ചെറിഞ്ഞെങ്കിലും പുറത്തേയ്ക്ക് വീണില്ല.
ഈ തുകയും കൈയില്‍ ഇരുന്ന പണവും ഉള്‍പ്പെടെയാണ് രണ്ടായിരത്തോളം രൂപ കണ്ടെടുത്തത്. വന്‍ അഴിമതി നടക്കുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്. മുമ്പ് ഇവിടെ വിജിലന്‍സ് റെയ്ഡിനെത്തിയപ്പോള്‍ പണം ക്ലോസറ്റില്‍ ഇട്ട സംഭവം ഉണ്ടായിട്ടുണ്ട്. വിജിലന്‍സ് ഉദ്യോഗസ്ഥരായ ബാബു സെബാസ്റ്റിയന്‍, വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Thodupuzha, Kerala, Vigilance-Raid, Government-employees, Cash.
File Photo |
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Thodupuzha, Kerala, Vigilance-Raid, Government-employees, Cash.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.