ഇടുക്കി: (www.kvartha.com 04.08.2015) തിരുവാങ്കുളം അപകടത്തില്‍ മരിച്ച വിജുവിനും കുടുംബത്തിനും ബന്ധുക്കളുടെയും പ്രിയപ്പെട്ടവരുടെയും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കഴിഞ്ഞ ദിവസം വെള്ളക്കെട്ടിലേക്ക് കാര്‍ മറിഞ്ഞ് മരണമടഞ്ഞ വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ സേനാപതി സ്വദേശി വിജു, ഭാര്യ ഷീബ, മക്കളായ മീനാക്ഷി, സൂര്യ എന്നിവരുടെ മൃതദേഹങ്ങള്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
ഏവര്‍ക്കും പ്രിയങ്കരായിരുന്ന കുടുംബത്തിന്റെ വേര്‍പാട് വലിയ വേദനയാണ് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും, കേട്ടറിഞ്ഞവര്‍ക്കും തീര്‍ത്തത്. ദുരന്തവാര്‍ത്തയറിഞ്ഞ നിമിഷം മുതല്‍ സേനാപതിയിലെ തറവാട്ട് വീട്ടിലേയ്ക്ക് ജനപ്രവാഹമായിരുന്നു.
ഇന്നലെ രാവിലെ ഒന്‍പതോടെ തൊടുപുഴ മൈലക്കൊമ്പിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്ന മൃതദേഹങ്ങള്‍ ഉച്ചക്ക് ഒന്നരയോടെയാണ് നാല് ആംബുലന്‍സുകളിലായി സേനാപതിയിലെ കുടുംബ വീട്ടില്‍ എത്തിച്ചത്. നാളുകള്‍ക്ക് മുമ്പ് ഹൈറേഞ്ചില്‍ നിന്നും തൊടുപുഴയിലേക്ക് വിജുവും കുടുംബവും താമസം മാറ്റിയിരുന്നു. രാവിലെ മുതല്‍ തറവാട്ടുവീട്ടിലും, ടൗണിലുമായി ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടി വിജുവിനെയും കുടുംബത്തെയും അവസാനമായി ഒരുനോക്കുകാണാന്‍.
നാലുപേരുടേയും മൃതദേഹങ്ങള്‍ വീട്ടുമുറ്റത്ത് ഇറക്കിവച്ചപ്പോള്‍ സേനാപതിയിലെ തറവാട്ടുമുറ്റം കണ്ണുനീരിനും നിലവിളിക്കും വഴിമാറി. വിജുവിന്റെയും, ഭാര്യ , ഷീബയുടേയും അമ്മമാര്‍ പരസ്പരം വേദന പങ്കുവച്ച് ആശ്വസിപ്പിക്കുന്ന കാഴ്ച കണ്ടു നിന്നവരെയും കണ്ണീരിലാഴ്ത്തി.
വിജുവിനൊപ്പം ജോലി ചെയ്തിരുന്നവരും, മകള്‍ മീനാക്ഷി പഠിച്ചിരുന്ന തൊടുപുഴ കോ ഓപ്പറേറ്റീവ് സ്കൂളിലെ അധ്യാപകരും, വിദ്യാര്‍ത്ഥികളും അന്ത്യോപചാരമര്‍പ്പിക്കുവാന്‍ തറവാട്ടുവീട്ടില്‍ എത്തിയിരുന്നു.

Keywords : Idukki, Kerala, Accident, Dead, Family, Viju.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.