Viju Krishnan | കർഷക സമരത്തിന്റെ ഗുണം രാഷ്ട്രീയ പാർടികൾക്ക് ലഭിച്ചുവെന്ന് വിജു കൃഷ്ണൻ; 'ബഫർസോൺ വിഷയത്തിൽ ഇടതുസർകാർ സ്വീകരിക്കുന്ന നിലപാട് കർഷർക്ക് അനുകൂലം'
Dec 19, 2022, 15:46 IST
കണ്ണൂർ: (www.kvartha.com) രാജ്യത്ത് കിസാൻ സഭ സമരം നടത്തുന്നത് തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനല്ലെന്ന് കർഷക സംഘം അഖിലേൻഡ്യ ജെനറൽ സെക്രടറി വിജു കൃഷ്ണൻ പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി സർകാർ കർഷകരോട് ചെയ്യുന്ന ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് നിരന്തരം സമരം നടത്തുകയെന്നതാണ് അഖിലേൻഡ്യ കിസാൻ സഭ ദേശവ്യാപകമായി ചെയ്യുന്നത്. എന്നാൽ ബിജെപിക്കെതിരെ കർഷകർ നടത്തുന്ന സമരത്തിന്റെ ഗുണം ഡെൽഹിയിലും പഞ്ചാബിലും ആപിനെ പോലുള്ള ചില പാർടികൾക്ക് ലഭിക്കുന്നുണ്ട്.
രാജസ്താനിലെ ചില നിയമസഭാ മണ്ഡലങ്ങളിൽ ഇടതുപക്ഷം ജയിച്ചിട്ടുണ്ട്. കോൺഗ്രസിനെ തോൽപിക്കാൻ കഴിയുന്ന പാർടികൾക്കാണ് ജനങ്ങൾ വോട് ചെയ്യുന്നത്. വളരെ പെട്ടെന്ന് തെരഞ്ഞെടുപ്പിൽ മാറ്റമുണ്ടാക്കാൻ കിസാൻ സഭ നടത്തുന്ന സമരങ്ങൾക്കു കഴിയില്ല. രാജ്യത്തെ ബിജെപി സർകാരിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന കർഷക സമരങ്ങൾ ഇനിയും കണ്ടില്ലെന്നു നടിക്കാൻ ബിജെപിക്ക് കഴിയില്ലെന്നും വിജു കൃഷ്ണൻ പറഞ്ഞു.
കോവിഡ് കാലത്ത് ആത്മഹത്യ ചെയ്ത കർഷകരുടെയും തൊഴിലാളികളുടെയും എണ്ണം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മറച്ചുവയ്ക്കുകയാണ്. നിരവധി പേർ കിസാൻ സഭ സമരത്തിൽ പങ്കെടുത്തതിനാലും കൊല്ലപ്പെട്ടിട്ടുണ്ട്. കർഷക സമരത്തിനെ തുടർന്ന് മോദി സർകാർ പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയ്യാറായിട്ടുണ്ടെങ്കിലും ഒത്തുതീർപ്പ് വ്യവസ്ഥയിൽ പറഞ്ഞ കാര്യങ്ങൾ ഇതുവരെ നടപ്പിൽ വരുത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ഇനിയും കർഷക സമരം പൂർവാധികം ശക്തിയോടെ തുടരുമെന്നും വിജു കൃഷ്ണൻ വ്യക്തമാക്കി.
കേരളത്തിൽ ബഫർ സോൺ വിഷയത്തിൽ ഇടതുസർകാർ സ്വീകരിക്കുന്ന നിലപാട് കർഷർക്ക് അനുകൂലമാണ്. ഈ കാര്യത്തിൽ കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ബഫർ സോൺ ബന്ധപ്പെട്ട വിഷയങ്ങളിൽ കർഷകർക്കു വേണ്ടി ചർചയിൽ പങ്കെടുക്കാൻ കിസാൻ സഭ തയ്യാറാണെന്നും വിജു കൃഷ്ണൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ നേതാക്കളായ എം പ്രകാശൻ, വത്സൻ പനോളി എന്നിവരും പങ്കെടുത്തു.

Keywords: Viju Krishnan said that political parties got benefits of farmers' protest, Kerala, Kannur,News,Top-Headlines,Latest-News,Politics,Political party,Government,Farmers,Protest, BJP, Congress.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.