തൃശൂര്‍ : ഒടുവില്‍ ഡോ. സുകുമാര്‍ അഴീക്കോടിനെ കാണാന്‍ വിലാസിനിട്ടീച്ചറുമെത്തി. അഴീക്കോടിന്റെ നടക്കാതെപോയ വിവാഹകഥയിലെ നായികയാണ് വിലാസിനി ടീച്ചര്‍ . തിരുവനന്ത പുരത്ത് ബി.എഡ് വിദ്യാര്‍ത്ഥിനിയായിരുന്നപ്പോഴാണ് ഇരുവരും അടുപ്പത്തിലായത്. പിന്നീട് അമ്മയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് വിവാഹത്തില്‍നിന്ന് പിന്മാറുകയാണെന്ന് അഴീക്കോട് ടീച്ചറെ അറിയിക്കുകയായിരുന്നുവത്രേ. അഴീക്കോട് വിവാഹത്തില്‍ നിന്നും പിന്മാറിയതോടെ ടീച്ചര്‍ അവിവാഹിതയായി കഴിയുകയായിരുന്നു. ടീച്ചറും അഴീക്കോടും വീണ്ടും കാണ്ടുമുട്ടുന്നത് 40 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം.
കാന്‍സര്‍ബാധയെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഡോക്ടര്‍ സുകുമാര്‍ അഴീക്കോടിനെ കാണാന്‍ പനിനീര്‍ പൂക്കളുമായാണ് വിലാസിനി ടീച്ചര്‍ അമല ആശുപത്രിയിലത്തിയത്. ടീച്ചര്‍ അഴീക്കോടിനൊപ്പം അരമണിക്കൂറോളം ചെലവിട്ടു. തന്റെ കൂടെ വന്നാല്‍ പൊന്നുപോലെ നോക്കാമെന്ന് വിലീസിനി ടീച്ചര്‍ അഴീക്കോടിനോട് പറഞ്ഞു. ഈ വാക്കുകള്‍ കേള്‍ക്കാനായത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്നായിരുന്നു അഴീക്കോടിന്റെ മറുപടി. ഇരുവരും കൈകള്‍ ചേര്‍ത്ത് പിടിച്ചു. പിണക്കങ്ങളും പരിഭവങ്ങളുമെല്ലാം പറഞ്ഞുതീര്‍ത്തു. പിന്നീടാണ് കൂടെപ്പോന്നാല്‍ പൊന്നു പോലെ നോക്കാമെന്ന് ടീച്ചര്‍ പറഞ്ഞത്. ഇത് അവസാനത്തെ കൂടിക്കാഴ്ചയായിരിക്കില്ലെന്ന് പറഞ്ഞാണ് ടീച്ചര്‍ മടങ്ങിയത്.

Keywords: Dr.Sukumar Azhikode, Visit, Thrissur, Kerala, hospital, Vilasini Teacher.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.