ഫെയ്‌സ് ബുക്കില്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന കമന്റ്; പോലീസുകാരന് സ്ഥലം മാറ്റം

 


മലപ്പുറം: (www.kvartha.com 28.02.2020) സോഷ്യല്‍ മാധ്യമമായ ഫെയ്‌സ് ബുക്കില്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ കമന്റിട്ടുവെന്ന പരാതിയില്‍ പോലീസുകാരനെതിരെ നടപടി. തിരൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ എആര്‍ നഗര്‍ കൊളപ്പുറം സ്വദേശി രജീഷിനെതിരേയാണ് നടപടി.

ഫെയ്‌സ് ബുക്കില്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന കമന്റ്; പോലീസുകാരന് സ്ഥലം മാറ്റം

മലപ്പുറം എ ആര്‍ ക്യാമ്പിലേക്ക് രജീഷിനെ സ്ഥലംമാറ്റി ജില്ലാ പോലീസ് മേധാവി യു അബ്ദുള്‍കരീം ഉത്തരവിറക്കി. നിലവില്‍ തിരൂര്‍ സിഐയുടെ താത്കാലിക ഡ്രൈവറുമാണ് രജീഷ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.

തിരൂര്‍ ഡിവൈ എസ് പി കെ എ സുരേഷ് ബാബുവിന്റെ മേല്‍നോട്ടത്തില്‍ സി ഐ ഫര്‍ഷാദ് അന്വേഷണം നടത്തി എസ് പിക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്. റിപ്പോര്‍ട്ട് നല്‍കിയാല്‍ തുടര്‍നടപടിയുണ്ടാകും.

കൊളപ്പുറം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ജനറല്‍സെക്രട്ടറിയും സി പി എം എ ആര്‍ നഗര്‍ വലിയപറമ്പ് ബ്രാഞ്ച് സെക്രട്ടറിയും നടപടി ആവശ്യപ്പെട്ട് എസ് പിക്ക് പരാതി നല്‍കിയിരുന്നു.

Keywords:  News, Kerala, Malappuram, Violence, Facebook, Police, Punishment, Transfer, CPM, Violence Comment on Facebook; Punishment to Policeman
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia