ഫെയ്സ് ബുക്കില്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന കമന്റ്; പോലീസുകാരന് സ്ഥലം മാറ്റം
Feb 28, 2020, 09:55 IST
മലപ്പുറം: (www.kvartha.com 28.02.2020) സോഷ്യല്‍ മാധ്യമമായ ഫെയ്സ് ബുക്കില്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ കമന്റിട്ടുവെന്ന പരാതിയില്‍ പോലീസുകാരനെതിരെ നടപടി. തിരൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ എആര്‍ നഗര്‍ കൊളപ്പുറം സ്വദേശി രജീഷിനെതിരേയാണ് നടപടി.
മലപ്പുറം എ ആര് ക്യാമ്പിലേക്ക് രജീഷിനെ സ്ഥലംമാറ്റി ജില്ലാ പോലീസ് മേധാവി യു അബ്ദുള്‍കരീം ഉത്തരവിറക്കി. നിലവില്‍ തിരൂര്‍ സിഐയുടെ താത്കാലിക ഡ്രൈവറുമാണ് രജീഷ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.
തിരൂര്‍ ഡിവൈ എസ് പി കെ എ സുരേഷ് ബാബുവിന്റെ മേല്‍നോട്ടത്തില്‍ സി ഐ ഫര്‍ഷാദ് അന്വേഷണം നടത്തി എസ് പിക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്. റിപ്പോര്‍ട്ട് നല്കിയാല് തുടര്‍നടപടിയുണ്ടാകും.
കൊളപ്പുറം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ജനറല്‍സെക്രട്ടറിയും സി പി എം എ ആര് നഗര്‍ വലിയപറമ്പ് ബ്രാഞ്ച് സെക്രട്ടറിയും നടപടി ആവശ്യപ്പെട്ട് എസ് പിക്ക് പരാതി നല്‍കിയിരുന്നു.

Keywords: News, Kerala, Malappuram, Violence, Facebook, Police, Punishment, Transfer, CPM, Violence Comment on Facebook; Punishment to Policeman
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.