Violence | ആലപ്പുഴയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അക്രമങ്ങളും; യുഡിഎഫ് സ്ഥാനാർഥി കെ സി വേണുഗോപാലിന്റെ ഫ്‌ലക്‌സുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കപ്പെട്ട നിലയിൽ; തെരുവ് നാടകത്തിന് നേരെയും കല്ലേറ്
Apr 16, 2024, 13:42 IST
ആലപ്പുഴ: (KVARTHA) തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആലപ്പുഴയിൽ അക്രമ പ്രവർത്തനങ്ങൾ വ്യാപിക്കുന്നത് ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നു. യുഡിഎഫ് സ്ഥാനാർഥി കെ സി വേണുഗോപാലിന്റെ ഫ്‌ലക്‌സുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തി. നഗരത്തിലെ സക്കറിയ ബസാറിലും ആലിശേരിയിലും സ്ഥാപിച്ച കൂറ്റന്‍ ഫ്‌ലക്‌സ് ബോര്‍ഡുകളാണ് ചൊവ്വാഴ്ച പുലർച്ചെ നശിപ്പിക്കപ്പെട്ടത്. സക്കറിയ ബസാര്‍ വട്ടപ്പള്ളിയില്‍ ഒരാളുടെ പറമ്പില്‍ സ്ഥാപിച്ച കൂറ്റന്‍ ഫ്‌ലക്‌സ് കത്തിച്ച നിലയിലാണ് കണ്ടെത്തിയത്.
എ എന്‍ പുരത്ത് ഫ്‌ലക്‌സ് ബോര്‍ഡ് നശിപ്പിച്ചതിനെ തുടര്‍ന്ന് മുല്ലയ്ക്കല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷോളി സിദ്ധകുമാര്‍ കഴിഞ്ഞ ദിവസം ആലപ്പുഴ സൗത് പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയിരുന്നു. കൂടാതെ, തിങ്കളാഴ്ച രാത്രി അമ്പലപ്പുഴ വളഞ്ഞവഴിയില്‍ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച തെരുവ് നാടകം തടയുന്ന സ്ഥിതിയുമുണ്ടായി. ഇത് സംബന്ധിച്ച് സിപിഎം പ്രാദേശിക നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വളഞ്ഞവഴിയില്‍ ഐഎന്‍ടിയുസി ഓഫീസിനു സമീപത്ത് സംഘടിപ്പിച്ച തെരുവു നാടകത്തിന് നേര്‍ക്ക് കല്ലെറിയുകയും സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്നാണ് പരാതി. നിയമപരമായ എല്ലാ അനുമതികളോടും കൂടി പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ നടത്തിയ പരിപാടിക്ക് പൊലീസിനെ നോക്കുകുത്തിയാക്കിക്കൊണ്ടായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ കല്ലേറുണ്ടായതെന്ന് കോൺഗ്രസ് നേതാക്കൾ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം, സംഭവങ്ങൾക്ക് പിന്നില്‍ സിപിഎം പ്രാദേശിക നേതാക്കളാണെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ആരോപിച്ചു. മനഃപൂർവം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമമാണിതെന്നും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും യുഡിഎഫ് തിരഞ്ഞെടുപ്പ് കമിറ്റി കണ്‍വീനര്‍ എ എ ഷുക്കൂര്‍ ആവശ്യപ്പെട്ടു. അഭിപ്രായസര്‍വേകള്‍ എല്ലാം കെ സി വേണുഗോപാലിന് വിജയമുണ്ടാകുമെന്ന് വിധി എഴുതിയതും കെസിയുടെ ജനപിന്തുണയും സിപിഎമ്മിനെ അക്രമത്തിലേക്ക് നയിച്ചിരിയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Keywords: News, Kerala, Alappuzha, Politics, Election, Congress, KC Venugopal, Attack, Candidate, Flex, Poster, Violence during election campaign in Alappuzha.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.