Viral Song | മന്ത്രി സജി ചെറിയാനെ പുകഴ്ത്തി വേദിയില്‍വച്ച് വീട്ടമ്മ പാടിയ ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറല്‍
Sep 27, 2023, 21:21 IST
ചെങ്ങന്നൂര്‍: (KVARTHA) മന്ത്രി സജി ചെറിയാനെ പുകഴ്ത്തി വേദിയില്‍വച്ച് വീട്ടമ്മ പാടിയ ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. മന്ത്രിയെ സാക്ഷിയാക്കി ചെങ്ങന്നൂര്‍ ഉമയാറ്റുകര സ്വദേശിനി ഗീത രാമചന്ദ്രനാണ് കവിത ചൊല്ലിയത്. ഗീത തന്നെയാണ് പാട്ട് എഴുതിയതും.
സാംസ്‌കാരിക വകുപ്പിന്റെയും വാസ്തുവിദ്യാ ഗുരുകുലത്തിന്റെയും സഹായത്തോടെ ആരംഭിച്ച കളിമണ്‍ കരകൗശല നിര്‍മാണ വിപണന കേന്ദ്രമായ മുത്താരമ്മ ഗ്രാമീണ കലാകേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രിയെ പുകഴ്ത്തിയുള്ള വീട്ടമ്മയുടെ ഗാനാലാപനം.
പ്രളയകാലത്ത് ഉള്‍പെടെ ചെങ്ങന്നൂര്‍ എംഎല്‍എ കൂടിയായ സജി ചെറിയാന്‍ നടത്തിയ ഇടപെടലുകളെ പുകഴ്ത്തിയായിരുന്നു പാട്ട്. മന്ത്രിയെ ജനസേവകന്‍, അഭിമാന താരം, ചെങ്ങന്നൂരിന്റെ അഭിലാഷം, കര്‍മയോദ്ധാവ്, രണവീരന്‍, ജന്മനാടിന്റെ രോമാഞ്ചം, കണ്‍കണ്ട ദൈവം, കാവലാള്‍, ജനമന്ത്രി, സന്തോഷതാരം തുടങ്ങിയ വാക്കുകള്‍ കൊണ്ട് വിശേഷിപ്പിച്ചാണ് കവിത പുരോഗമിക്കുന്നത്.
മന്ത്രിയെക്കുറിച്ചുള്ള ഗാനത്തിന്റെ വരികള്‍:
പ്രിയമാര്‍ന്ന ജനസേവകന്‍ സജി ചെറിയാന്‍
ഒരഭിമാന താരമായ് മാറീ
ചെങ്ങന്നൂരിന്റെ അഭിലാഷമായീ
പ്രളയത്തെ നോക്കീ വിതുമ്പീ, പിന്നെ പ്രജകള്‍ക്കു വേണ്ടി കരഞ്ഞൂ
കക്ഷിരാഷ്ട്രീയങ്ങളില്ലാതെ, കൈത്താങ്ങും തണലുമായി നിന്നൂ
കര്‍മയോദ്ധാവായ് പടനയിച്ചായിരം കണ്ണുനീരൊപ്പി നടന്നൂ
പ്രതിസന്ധികള്‍ മലര്‍മാലപോല്‍ അണിയുന്ന രണവീരനായി
ജന്മനാടിന്റെ രോമാഞ്ചമായീ
പ്രളയത്തെ നോക്കീ വിതുമ്പീ, പിന്നെ പ്രജകള്‍ക്കു വേണ്ടി കരഞ്ഞൂ
കല്ലോലിനി പോലൊഴുകും കരുണ തന്‍ കര്‍മങ്ങളില്‍ നാഥനായീ
കണ്‍കണ്ട ദൈവമായ് കാവലാളായ് ജനം നെഞ്ചോടു ചേര്‍ത്തങ്ങുയര്‍ത്തീ
വിജയങ്ങളില്‍ ജനമന്ത്രിയായി സന്തോഷതാരം വിടര്‍ന്നു
നാടിന്റെ വികസനം ജീവിതലക്ഷ്യമാക്കീ
പ്രളയത്തെ നോക്കീ വിതുമ്പീ, പിന്നെ പ്രജകള്‍ക്കു വേണ്ടി കരഞ്ഞൂ
പ്രിയമാര്‍ന്ന ജനസേവകന്‍ സജി ചെറിയാന്‍
ഒരഭിമാന താരമായ് മാറീ
ചെങ്ങന്നൂരിന്റെ അഭിലാഷമായീ...
സാംസ്‌കാരിക വകുപ്പിന്റെയും വാസ്തുവിദ്യാ ഗുരുകുലത്തിന്റെയും സഹായത്തോടെ ആരംഭിച്ച കളിമണ്‍ കരകൗശല നിര്‍മാണ വിപണന കേന്ദ്രമായ മുത്താരമ്മ ഗ്രാമീണ കലാകേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രിയെ പുകഴ്ത്തിയുള്ള വീട്ടമ്മയുടെ ഗാനാലാപനം.
മന്ത്രിയെക്കുറിച്ചുള്ള ഗാനത്തിന്റെ വരികള്‍:
പ്രിയമാര്‍ന്ന ജനസേവകന്‍ സജി ചെറിയാന്‍
ഒരഭിമാന താരമായ് മാറീ
ചെങ്ങന്നൂരിന്റെ അഭിലാഷമായീ
പ്രളയത്തെ നോക്കീ വിതുമ്പീ, പിന്നെ പ്രജകള്‍ക്കു വേണ്ടി കരഞ്ഞൂ
കക്ഷിരാഷ്ട്രീയങ്ങളില്ലാതെ, കൈത്താങ്ങും തണലുമായി നിന്നൂ
കര്‍മയോദ്ധാവായ് പടനയിച്ചായിരം കണ്ണുനീരൊപ്പി നടന്നൂ
പ്രതിസന്ധികള്‍ മലര്‍മാലപോല്‍ അണിയുന്ന രണവീരനായി
ജന്മനാടിന്റെ രോമാഞ്ചമായീ
പ്രളയത്തെ നോക്കീ വിതുമ്പീ, പിന്നെ പ്രജകള്‍ക്കു വേണ്ടി കരഞ്ഞൂ
കല്ലോലിനി പോലൊഴുകും കരുണ തന്‍ കര്‍മങ്ങളില്‍ നാഥനായീ
കണ്‍കണ്ട ദൈവമായ് കാവലാളായ് ജനം നെഞ്ചോടു ചേര്‍ത്തങ്ങുയര്‍ത്തീ
വിജയങ്ങളില്‍ ജനമന്ത്രിയായി സന്തോഷതാരം വിടര്‍ന്നു
നാടിന്റെ വികസനം ജീവിതലക്ഷ്യമാക്കീ
പ്രളയത്തെ നോക്കീ വിതുമ്പീ, പിന്നെ പ്രജകള്‍ക്കു വേണ്ടി കരഞ്ഞൂ
പ്രിയമാര്‍ന്ന ജനസേവകന്‍ സജി ചെറിയാന്‍
ഒരഭിമാന താരമായ് മാറീ
ചെങ്ങന്നൂരിന്റെ അഭിലാഷമായീ...
Keywords: Viral Song Praising Minister Saji Cherian Takes Social Media by Storm, Alappuzha, News, Social Media, Poem, Song, Viral Song, Minister, Saji Cherian, Flood, Housewife, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.