Accused Surrendered | യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്തെന്ന കേസ്; സഹോദരന്‍മാരായ യുവാക്കള്‍ 2 വര്‍ഷത്തിന് ശേഷം കോടതിയില്‍ കീഴടങ്ങി
Feb 15, 2024, 17:41 IST
കണ്ണൂര്‍: (KVARTHA) യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലിക്കുള്ള വിസ വാഗ്ദാനം നല്‍കി 10 കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസില്‍ രണ്ടുവര്‍ഷത്തിലേറെയായി ഒളിവില്‍ കഴിയുകയായിരുന്ന സഹോദരന്‍മാരായ യുവാക്കള്‍ കോടതിയില്‍ കീഴടങ്ങി. പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത് പരിധിയിലെ പി പി കിഷോര്‍കുമാര്‍, പി പി കിരണ്‍കുമാര്‍ എന്നിവരാണ് കീഴടങ്ങിയത്. തളിപ്പറമ്പ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തു.
തളിപ്പറമ്പ് പൊലീസ് പറയുന്നത്: തളിപ്പറമ്പ് ചിറവക്കില്‍ പ്രവര്‍ത്തിച്ചിരുന്ന സ്റ്റാര്‍ ഹൈറ്റ്സ് ട്രാവല്‍ കംപനി ഉടമകളായ ഇവര്‍ നൂറിലേറെ പേരില്‍ നിന്നായി വിദേശ തൊഴില്‍ വിസക്ക് ആറുലക്ഷം മുതല്‍ 10 ലക്ഷം വരെ വാങ്ങിയിരുന്നു.
തളിപ്പറമ്പ് ചിറവക്കിലെ കോംപാസ് പോയിന്റില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവരുടെ സ്റ്റാര്‍ ഹൈറ്റ് കണ്‍സള്‍ടന്‍സിയുടെ വിസ തട്ടിപ്പില്‍ കുടുങ്ങി വയനാട് തൊടുവള്ളിയിലെ മൂത്തേടത്ത് വീട്ടില്‍ എം എ ടോമിയുടെ മകന്‍ അനൂപ് ടോമി 2022 ഡിസംബര്‍ 31 ന് എറണാകുളത്തുവെച്ച് ആത്മഹത്യ ചെയ്തിരുന്നു.
യുകെ, ബെല്‍ജിയം വിസ വാഗ്ദാനം ചെയ്ത പ്രതികള്‍ 2022 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ അനൂപില്‍ നിന്നും 6.5 ലക്ഷം രൂപ വാങ്ങുകയും വിസയോ പണമോ നല്‍കാതെ വഞ്ചിക്കുകയും ചെയ്തതില്‍ മനംനൊന്താണ് അനൂപ് ജീവനൊടുക്കിയത്.
കൂടാതെ പ്രതികള്‍ക്കെതിരെ 10 പരാതികളാണ് സ്റ്റേഷനില്‍ രെജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഉദയഗിരി അരിവിളഞ്ഞ പൊയിലിലെ വെണ്ണായപ്പള്ളി വീട്ടില്‍ ഡാനി തോമസിന് യുകെയില്‍ ട്രക് ഡ്രൈവറുടെ വിസ വാഗ്ദാനം ചെയ്ത് 2021 വര്‍ഷം മെയ് 24 മുതല്‍ സെപ്തംബര്‍ 8 വരെയുള്ള കാലയളവില്‍ 6.50 ലക്ഷം രൂപയും കേളകം അടക്കാത്തോടിലെ പള്ളിവാതുക്കല്‍ എബി എബ്രഹാമിനോട് 2021 ഡിസംബര്‍ മുതല്‍ 2022 ആഗസ്ത് വരെയുള്ള കാലയളവില്‍ യുകെയില്‍ വേര്‍ഹൗസ് ഹാന്‍ഡ്ലര്‍ തസ്തിക വാഗ്ദാനം ചെയ്ത് 5.75 ലക്ഷം രൂപയും കൂത്തുപറമ്പ് ആമ്പിലോട്ടെ പാറയില്‍ വീട്ടില്‍ എന്‍ വി പ്രശാന്തില്‍ നിന്നും യുകെയില്‍ വേര്‍ഹൗസ് ഹാന്‍ഡ്ലറായി ജോലി വാഗ്ദാനം ചെയ്ത് 2022 ജൂണ്‍ മുതല്‍ ആഗസ്ത് വരെയുള്ള സമയത്ത് 6 ലക്ഷം രൂപയും കാസര്‍കോട് പാലാവയല്‍ നിരത്തുംതട്ടിലെ ജോയറ്റ് ജോസഫിന്റെ കയ്യില്‍ നിന്നും ബെല്‍ജിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 5.70 ലക്ഷം രൂപ 2021 ഡിസംബര്‍ മുതല്‍ 2022 ആഗസ്ത് വരെ കൈപ്പറ്റിയെന്നും പരാതിയുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
2021 ഒക്ടോബറില്‍ തന്നെ ഈ സ്ഥാപനത്തിനെതിരെ പരാതിയുമായി ആളുകള്‍ രംഗത്തുവന്നിരുന്നുവെങ്കിലും തളിപ്പറമ്പ് പൊലീസ് തയ്യാറായിരുന്നില്ലെന്ന പരാതി വ്യാപകമാണ്. അന്നുതന്നെ കേസെടുത്തിരുന്നുവെങ്കില്‍ അനൂപ് ടോമിയുടെ അത്മഹത്യപോലും ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.
നൂറിലധികം പേരില്‍ നിന്നും 10 കോടിയോളം രൂപ ഇവര്‍ തട്ടിയെടുത്തതായാണ് ആരോപണം. ഇങ്ങനെ തട്ടിയെടുത്ത പണം കൊണ്ട് പ്രതികള്‍ പുളിപ്പറമ്പില്‍ കോടികള്‍ വിലവരുന്ന ആഡംബരവീട് നിര്‍മിച്ചതായുളള വാര്‍ത്തകളും പുറത്തുവന്നിരുന്നു.
Keywords: News, Kerala, Kerala-News, Regional-News, Police-News, Visa Scam, Case, Accused, Surrendered, Court, Two Years, Police Station, Police, Local News, Kannur News, Visa scam case; Accused surrendered before court after two years.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.