Panur Blast | പാര്‍ടി സംസ്ഥാന സെക്രടറി തള്ളിപ്പറഞ്ഞിട്ടും പാനൂർ സ്ഫോടനത്തിൽ മരിച്ചയാളുടെ വീട് സിപിഎം പ്രാദേശിക നേതാക്കൾ സന്ദർശിച്ചത് വിവാദമായി
Apr 7, 2024, 19:48 IST
കണ്ണൂർ: (KVARTHA) ലോക്സഭാ തിരഞ്ഞെടുപ്പിനിടെ സിപിഎമിനെ പ്രതിസന്ധിയിലാക്കിയ പാനൂർ തൃപ്പങ്ങോട്ടൂരിലെ മൂളിയത്തോട് സ്ഫോടന കേസിൽ വിവാദങ്ങൾ തുടരുന്നു. സ്ഫോടനത്തില്‍ മരിച്ച ഷെറിന്റെ വീട് സിപിഎം പ്രാദേശിക നേതാക്കൾ സന്ദർശിച്ചതാണ് വിവാദമായത്. സിപിഎം പാനൂര്‍ ഏരിയാ കമിറ്റി അംഗം സുധീര്‍ കുമാറും പൊയിലൂര്‍ ലോകല്‍ കമി അംഗം എ അശോകനുമാണ് മരിച്ച ഷെറിന്റെ വീട്ടിലെത്തി ശനിയാഴ്ച വൈകുന്നേരം മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ കുടുംബാംഗങ്ങളെ കണ്ടു ആശ്വസിപ്പിച്ചത്..
സ്ഫോടന കേസിലെ പ്രതികളുമായി പാര്‍ടിക്ക് ബന്ധമില്ലെന്ന സിപിഎം നേതാക്കളുടെ ആവര്‍ത്തിച്ചുള്ള വിശദീകരണത്തിനിടെയാണ് ഈ സന്ദര്‍ശനം. സിപിഎം പ്രവര്‍ത്തകരെ അക്രമിച്ച കേസിലെ പ്രതികളാണ് ബോംബ് നിര്മിച്ചവരെന്നും സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദൻ കുറ്റപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് പാര്‍ടി തള്ളിപ്പറഞ്ഞ ബോംബ് നിർമ്മാണ കേസിലെ പ്രതിയായ മരണമടഞ്ഞ ഷെറിൻ്റെ വീട് സിപിഎം നേതാക്കൾ സന്ദർശിച്ചതെന്നാണ് വിമർശനം.
എന്നാൽ ഷെറിൻ്റെ വീട് സന്ദർശിച്ചത് ബന്ധുക്കളുമായുള്ള അടുപ്പം കാരണമെന്ന് സിപിഎം നേതാവ് എ അശോകൻ പ്രതികരിച്ചു. പാര്‍ടിയുടെ നിർദേശമോ സന്ദർശനത്തിനു പിന്നിലുണ്ടായിട്ടില്ല. മരിച്ച വീട്ടിൽ സന്ദർശനം നടത്തുന്നത് സ്വാഭാവികമാണ്. മക്കൾ തെറ്റു ചെയ്തതിന് ബന്ധുക്കൾ എന്തു പിഴച്ചുവെന്നും അദ്ദേഹം ചോദിച്ചു. ബോംബ് നിർമാണവുമായി ബന്ധപ്പെട്ട് സിപിഎമിന് യാതൊരു ബന്ധവുമില്ലെന്ന് നേതൃത്വം അറിയിച്ചതാണെന്നും എ.അശോകൻ പറഞ്ഞു.
ബ്രാഞ്ച് അംഗം പറമ്പത്ത് സുകുമാരനും എ.അശോകനൊപ്പം ഷെറിൻ്റെ വീട് സന്ദർശിച്ചിരുന്നു. 2014ൽ ഇരുവരും ബിജെപി ബന്ധമുപേക്ഷിച്ച് സിപിഎമിൽ ചേർന്നവരാണ്. കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ പങ്കെടുത്ത സിപിഎം നേതാവ് എം പ്രകാശൻ ഉൾപ്പെടെയുള്ള നേതാക്കൾ ബോംബ് സ്ഫോടനത്തിൽ മരിച്ചയാളെയും പരുക്കേറ്റവരെയും പൊലീസ് അറസ്റ്റിലായവരെയും പരസ്യമായി തള്ളി പറഞ്ഞിരുന്നു.

Keywords: News, News-Malayalam-News, Kerala, Kerala-News, Kannur, Visit of local CPM leaders to house of deceased in Panur blast caused controversy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.