Punishment | വിസ്മയ കേസില്‍ കിരണ്‍ കുമാറിന് തിരിച്ചടി; ശിക്ഷാ വിധി നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കാനാശ്യപ്പെട്ടുള്ള ഹര്‍ജി ഹൈകോടതി തള്ളി; ജയിലില്‍ തുടരും
Dec 13, 2022, 11:45 IST
കൊച്ചി: (www.kvartha.com) വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് തിരിച്ചടി. ശിക്ഷാ വിധി നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കാനാശ്യപ്പെട്ടുള്ള കിരണ്‍കുമാറിന്റെ ഹര്‍ജി ഹൈകോടതി തള്ളി. ജസ്റ്റിസുമാരായ അലക്സാന്‍ഡര്‍ തോമസ്, സോഫി തോമസ് എന്നിവരുടെ ഹൈകോടതി ഡിവിഷന് ബെഞ്ചിന്റേതാണ് നടപടി.
കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിക്കെതിരേയാണ് പ്രതി ഹൈകോടിയില്‍ അപീല്‍ നല്‍കിയത്. ഈ ആവശ്യമാണ് ഹൈകോടതി തള്ളിയത്. വിചാരണ കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ട് നല്കിയ അപീലില്‍ വിധി വരുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് തടയണമെന്നായിരുന്നു കിരണിന്റെ ആവശ്യം.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 21 നാണ് ബിഎഎംഎസ് വിദ്യാര്‍ഥിയായ വിസ്മയയെ (24) ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ സ്ത്രീധന പീഡനമാണ് വിസ്മയയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാരോപിച്ച് വീട്ടുകാര്‍ രംഗത്തെത്തിയതോടെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ 10 വര്‍ഷം തടവും, വിവിധ വകുപ്പുകളിലായി 12.55 ലക്ഷം രൂപ പിഴയും കൊല്ലത്തെ വിചാരണക്കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
Keywords: News,Kerala,State,Kochi,High Court of Kerala,Court Order,Court,Top-Headlines,Trending,Case,Accused,Punishment, Vismaya Case: Kerala High Court Refuses To Suspend Husband Kiran Kumar's 10 Years Sentence
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.