അദ്ദേഹം വാക്ക് പാലിച്ചു, അവന്റെ ജോലി തെറിപ്പിച്ചു; കണ്ണീരോടെ വിസ്മയയുടെ അച്ഛൻ
Aug 6, 2021, 18:05 IST
തിരുവനന്തപുരം: (www.kvartha.com 06.08.2021) അദ്ദേഹം വാക്ക് പാലിച്ചു, അവന്റെ ജോലി തെറിപ്പിച്ചു. കിരണ്‍ കുമാറിനെ സെര്‍വീസില്‍ നിന്നും പിരിച്ചുവിട്ടതില്‍ പ്രതികരണവുമായി വിസ്മയയുടെ അച്ഛന്‍. 'അവനുള്ള ഡിസ്മിസ് ഉത്തരവ് അടിച്ചിട്ടേ ഞാന്‍ നിങ്ങളുടെ വീട്ടില്‍ വരൂ' വിസ്മയയുടെ അച്ഛനോട് മന്ത്രി ആന്റണി രാജു പറഞ്ഞ വാക്കാണിത്. ആ വാക്ക് അദ്ദേഹം പാലിച്ചുവെന്ന് കണ്ണീരോടെ അദ്ദേഹം പറഞ്ഞു. ചരിത്രപരമായ നടപടി എന്നാണ് മന്ത്രി ആന്റണി രാജു ഈ നീക്കത്തെ വിശേഷിപ്പിച്ചത്.
ഗവര്‍ണര്‍ അടക്കം വീട് സന്ദര്‍ശിച്ചിട്ടും ആന്റണി രാജു മാത്രം എത്തിയിരുന്നില്ല. അദ്ദേഹത്തിന്റെ വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥന്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് കൊണ്ടാണ് വീട്ടില്‍ എത്താതിരുന്നത്. അവനെതിരെ നടപടി എടുത്തിട്ടേ ഇനി നേരില്‍ കാണൂ എന്ന് അദ്ദേഹം വാക്ക് നല്‍കിയിരുന്നതായാണ് കുടുംബം പറയുന്നത്.
അതേസമയം അന്വേഷണം ശരിയായ ദിശയിലാണെന്നും വിസ്മയയ്ക്ക് നീതി കിട്ടുന്നതിന്റെ സൂചന കൂടിയാണ് ഈ നടപടിയെന്നും കുടുംബം വ്യക്തമാക്കി. വിസ്മയയുടെ മരണത്തിന് പിന്നാലെ സസ്‌പെന്‍ഷനിലായിരുന്നു കിരണ്‍ കുമാര്‍. വകുപ്പ് തല അന്വേഷണം നടത്തിയതിന് ശേഷം, സംശയാതീതമായി കുറ്റം ചെയ്‌തെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് സെര്‍വീസില്‍ നിന്നും പിരിച്ചുവിട്ടത്. ഗതാഗതമന്ത്രി ആന്റണി രാജുവാണ് തീരുമാനം പ്രഖ്യാപിച്ചത്.
Keywords: News, Kerala, Thiruvananthapuram, Case, Father, dismiss, Police, Job, House, Minister, Governor, Ship, Vismaya's father reacts to Kiran Kumar's dismissal from service.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.