വിഴിഞ്ഞം തുറമുഖം അതിവേഗം യാഥാര്‍ത്ഥ്യത്തിലേക്ക്: കെ ബാബു

 


കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസിനുള്ള മറുപടി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി കേരളം ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന സ്വപ്ന പദ്ധതിയാണെന്ന് തുറമുഖ മന്ത്രി കെ ബാബു നിയമസഭയില്‍ വ്യക്തമാക്കി. ഈ പദ്ധതി പാരിസ്ഥിതിക അനുമതി നേടിയെടുത്ത് നിര്‍ണായകമായ ഒരു നാഴിക്കല്ല് പിന്നിടുന്ന വേളയില്‍, പ്രത്യേകിച്ച് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുവാന്‍ തയ്യാറെടുക്കുമ്പോള്‍ പദ്ധതി സംബന്ധമായി ആശയക്കുഴപ്പം സൃഷ്ടിക്കാതെ നോക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ചുമതലയാണെന്നാണ് താന്‍ കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

18/10/2010-ല്‍ പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി ലാന്‍ഡ് ലോര്‍ഡ് മോഡല്‍ ആയി വികസിപ്പിക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത്. ഈ ഉത്തരവ് അനുസരിച്ച് പദ്ധതിയുടെ സിവില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തും (അടങ്കല്‍ തുക 1646/- കോടി).  പദ്ധതിയുടെ സൂപ്പര്‍സ്ട്രക്ചര്‍ഫോര്‍ പോര്‍ട്ട്, ഓപ്പറേഷന്‍ ആന്‍ഡ് ടെര്‍മിനല്‍സ് തുടങ്ങിയവ ഒരു പബ്‌ളിക് പ്രൈവറ്റ് പാര്‍ട്‌നര്‍ഷിപ്പിലൂടെയും നടത്തും (അടങ്കല്‍ തുക 970 കോടി) രൂപയാണ്. ആകെ തുക 2,616 കോടി.

ഈ സര്‍ക്കാര്‍ ലാന്‍ഡ് ലോഡ് മോഡലില്‍ മാറ്റം വരുത്തിയിട്ടില്ല. പക്ഷേ V.G.F. (Viabiltiy Gap Funding) ലഭ്യമാക്കുന്നതിനു വേണ്ടി, പദ്ധതി പുനര്‍നിര്‍ണയിക്കുകയാണ് ചെയ്തിട്ടുള്ളത്. മദര്‍ വെസ്സലുകളില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള വലുപ്പം കാരണം 9,000 ടി.ഇ.യു വെസ്സലുകള്‍ക്കു വേണ്ടി രൂപകല്‍പ്പന ചെയ്തിട്ടുള്ള പഴയമാസ്റ്റര്‍ പ്‌ളാനില്‍ നിന്നും 18,000 ടി.ഇ.യു വെസ്സല്‍ അടുപ്പിക്കുന്ന തരത്തിലുള്ള മാസ്റ്റര്‍ പ്‌ളാനിന്റെ രൂപകല്‍പ്പനയിലേക്ക് മാറേണ്ടത് അനിവാര്യ മായിതീര്‍ന്നു. ഇതനുസരിച്ച് ഡീറ്റെയ്ല്‍ഡ് പ്രോജക്ട് റിപോര്‍ട്ട് ഉണ്ടാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ 'പ്രോജക്ട് റീസ്ട്രക്ചറിംഗ് ഓപ്ഷന്‍സ് റിപ്പോര്‍ട്ട്' തയ്യാറാക്കുകയും വിശദമായ പഠനത്തിന്റെയും സാമ്പത്തിക അവലോകനത്തിന്റെയും  അടിസ്ഥാനത്തില്‍, പദ്ധതി പുനര്‍ നിര്‍ണയിക്കുകയാണ് ഉണ്ടായത്.

ഇതനുസരിച്ച് പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചറിന് ആദ്യഘട്ടത്തിനായി പഴയ മോഡലിലെ തുകയായ 2616 കോടി 3640 കോടിയായി ഉയര്‍ന്നു. (ഇത് ഭൂമി ഏറ്റെടുക്കല്‍, ജലം, റോഡ് എന്നിവ ഒഴിവാക്കിയുള്ള തുകയാണ്). ഇത് 2012ലെ നിരക്കനുസരിച്ചിട്ടുള്ളതാണ്. 2014 ല്‍ ടെന്‍ഡര്‍ ചെയ്യുമ്പോള്‍ ഡോളര്‍ വിനിമയ നിരക്കില്‍ വരുന്ന വ്യതിയാനം പ്രതിഫലിക്കും.

പുനര്‍നിര്‍ണയം കാരണം സര്‍ക്കാരിന്റെ നിക്ഷേപം കുറയ്ക്കുന്നതിനും കേന്ദ്ര സര്‍ക്കാരില്‍ നിന്നും V.G.F ലഭ്യമാക്കുവാനും സാധിക്കും.

സര്‍ക്കാരിന്റെ ശ്രമഫലമായി നേവി കോസ്റ്റ് ഗാര്‍ഡ് എന്നിവരില്‍ നിന്നായി 500 കോടി രൂപ പദ്ധതിയ്ക്കായി ലഭിക്കും. 29/11/2013-ലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് പദ്ധതിയുടെ  ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണവും, ഫിഷ്‌ലാന്റിങ്ങ് സെന്റര്‍, കോസ്റ്റ്ഗാര്‍ഡ്, ഇന്ത്യന്‍ നേവിയ്ക്കും വേണ്ടിയുള്ള ബര്‍ത്തുകള്‍ എന്നിവ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി വഴി സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കുന്നതാണ്.

പദ്ധതിയുടെ ഡ്രഡ്ജിങ് ആന്‍ഡ് റിക്‌ളമേഷന്‍, ബെര്‍ത്ത്, സൂപ്പര്‍സ്ട്രക്ചര്‍ ആന്‍ഡ് എക്വിപ്‌മെന്റ്, പോര്‍ട്ട് ഓപ്പറേഷന്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ V.G.F. ലഭ്യമാക്കികൊണ്ട് സ്വകാര്യ പങ്കാളിയെ ആഗോള ടെന്‍ഡറിലൂടെ തെരഞ്ഞെടുത്ത് നടത്തുന്നതാണ്. ഇപ്പോഴത്തെ ടെണ്ടറില്‍ ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണം 60% പൂര്‍ത്തിയായ ശേഷം മാത്രമേ ട്രെഡ്ജിങ്ങ് റിക്ലമേഷന്‍ എന്നിവയുടെ പണി ആരംഭിക്കുവാന്‍ സാധിക്കൂ. ആയതിനാല്‍ ഇതിനായുള്ള സ്വകാര്യ പങ്കാളിയെ കണ്ടെത്തുന്നതിന് ആവശ്യമായ സമയം ലഭിക്കും.

ഇതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നു. ടെന്‍ഡറിനു വേണ്ടിയുള്ള RFQ (Request For Qualification) സമര്‍പിക്കുന്നതിനുള്ള അവസാന തിയതി ഫെബ്രുവരി നാലാണ്.

PPP(Public Private Partnership) പങ്കാളിയെ കിട്ടുന്നതിനുള്ള ഇപ്പോഴത്തെ അനുകൂല ഘടകം 

പദ്ധതിയുടെ ഏറ്റവും വലിയ കടമ്പയായ പാരിസ്ഥികാനുമതി ലഭ്യമായി എന്നതാണ്. 18,000 ടി.ഇ.യു വെസ്സല്‍ അടുപ്പിക്കുന്നതിനുവേണ്ടി രൂപകല്‍പന ചെയ്ത ഇന്‍ഡ്യയിലെ തന്നെ ആദ്യത്തെ തുറമുഖം. പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങളായ ജലം, വൈദ്യുതി, സ്ഥലം ഏറ്റെടുക്കല്‍ എന്നിവ ലഭ്യമാക്കി. കബോട്ടാഷ് നിയമത്തില്‍ ഇളവ് ലഭിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്.

പാരിസ്ഥിതിക പഠനം (1986-ലെ പാരിസ്ഥിതിക നിയമം അനുസരിച്ച്)

കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ച ടേംസ് ഓഫ് റഫറന്‍സ്  കിട്ടിയതിന് ശേഷം നടത്തുന്ന പാരിസ്ഥിതിക പഠനത്തിനു മാത്രമേ നിയമപരമായി അംഗീകാരം ഉള്ളൂ. പദ്ധതിയുടെ ടേംസ് ഓഫ് റഫറന്‍സ് അംഗീകരിച്ചു കിട്ടിയിട്ടുള്ളത് 2011 ജൂണ്‍, ജൂലൈ മാസങ്ങളില്‍ മാത്രമാണ്. മാത്രമല്ല പാരിസ്ഥിതിക പഠനം നടത്തേണ്ടത് ടേംസ് ഓഫ് റഫറന്‍സില്‍ അംഗീകരിച്ചിട്ടുള്ള വിഷയങ്ങളെപ്പറ്റിയാണ്. പാരിസ്ഥിതിക പഠനത്തിന് കുറഞ്ഞത് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഡാറ്റാ കളക്ഷന്‍ ആവശ്യമാണ്. ആയതിനാല്‍  പഠനത്തിന്റെ കാലാവധി ഒരു വര്‍ഷമായി നിജപ്പെടുത്തുന്നതിന് ഒരിക്കലും സാധ്യമല്ല. പാരിസ്ഥിതിക പഠനത്തിനായി ആദ്യം നിയോഗിച്ചിരുന്ന  I.F.C (International Financial Corporation)  ഇന്‍ഡ്യയിലെ ഇതിനുള്ള അക്രഡിറ്റ് ഏജന്‍സി അല്ലാത്തതിനാല്‍ അവര്‍ അക്രഡിഷനുള്ള ഏഷ്യന്‍ കണ്‍സള്‍ട്ടന്റ് ഏജന്‍സിയെ വച്ചാണ് പഠനം നടത്തിയത്. ടേംസ് ഓഫ് റഫറന്‍സ് അനുസരിച്ചുള്ള മറ്റു പഠനങ്ങള്‍ എല്‍&ടി റാംപോള്‍ എന്ന അക്രഡിറ്റ് ഏജന്‍സിയെകൊണ്ട് പൂര്‍ത്തീകരിക്കുകയാണ് ഉണ്ടായത്.

പാരിസ്ഥിതിക പഠനത്തിനുണ്ടായ കാലതാമസം

പാരിസ്ഥിതി പഠനത്തിനിടയ്ക്ക് ചില N.G.O-കളുടെയും സംഘടനകളുടെയും നിരന്തരമായ പരാതികളും ആക്ഷേപങ്ങളും Ministry of Environment and Forest (MoEF)-നും I.F.C  Ombudsman-pw ലഭിക്കുകയും ഇവ പരിഹരിക്കുന്നതിനു വേണ്ടി വീണ്ടും ചില പഠനങ്ങള്‍ കൂടി നടത്തേണ്ടി വന്നു. ഇത് കാരണം I.F.C  അന്തിമ റിപോര്‍ട്ട് സമര്‍പിക്കുന്നതിന് കാലതാമസം വന്നു. മാത്രമല്ല I.F.C നിയോഗിച്ച എഷ്യന്‍ കണ്‍സള്‍ട്ടന്റ് ഏജന്‍സി നടത്തിയ തീരദേശപഠനം വീണ്ടും L&T Ramboll-Dw Government of India-യുടെ സ്ഥാപനമായ INCOIS-ഉം ചേര്‍ന്ന് നടത്തുകയും റിപോര്‍ട്ട് സമര്‍പിക്കുകയും ചെയ്യേണ്ടിവന്നു.

ടേംസ് ഓഫ് റഫറന്‍സ് അനുസരിച്ച് എല്ലാ പഠനങ്ങളും പൂര്‍ത്തിയാക്കി, എല്ലാ ആശങ്കകളും പരിഹരിച്ച് കൊണ്ടുള്ള കരട് റിപോര്‍ട്ട് 2013 മെയ് മാസത്തില്‍ പ്രസിദ്ധീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണില്‍ പബ്‌ളിക് ഹിയറിംഗ് നടത്തി. പബ്‌ളിക് ഹിയറിംഗിന്റെ അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കിയ അന്തിമ പാരിസ്ഥിതിക ആഘാത പഠന റിപോര്‍ട്ട് ആഗസ്റ്റ് മാസത്തില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പിച്ചു. എക്‌സ്പര്‍ട്ട് അപ്രൈസല്‍ കമ്മിറ്റിയുടെ മൂന്ന് സിറ്റിങ്ങിനു ശേഷം വീണ്ടും കമ്പനി നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 2014 ജനുവരി മൂന്നാം തീയതി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് പാരിസ്ഥിതികാനുമതി നല്‍കി. KSTP നിര്‍മിച്ച റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് കേസെടുക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിനാല്‍ അന്തിമാനുമതിയ്ക്ക് കാലതാമസം നേരിട്ടു.

പദ്ധതിക്കുള്ള ധനസമാഹരണം

ധനസമാഹരണത്തിനായി വിഴിഞ്ഞം തുറമുഖ കമ്പനിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറും ചേര്‍ന്നുണ്ടാക്കിയ ഉടമ്പടി പ്രകാരമുള്ള നിബന്ധനകള്‍ താഴെ പറയുന്നു. ബാങ്ക് കണ്‍സോര്‍ഷ്യം 150 കോടി രൂപയുടെ ലോണ്‍ പദ്ധതിക്ക് ലഭ്യമാക്കും. S.B.I Capsþpambn ചേര്‍ന്ന് 1340 കോടി രൂപ സമാഹരിക്കുന്നതിന് സഹായിക്കും. R.B.I norms അനുസരിച്ച് വിഴിഞ്ഞം പദ്ധതിക്ക് ബാങ്കുകള്‍ക്ക് 300 കോടിയില്‍ കൂടുതല്‍ ധനസഹായം നല്‍കുവാന്‍ സാധ്യമല്ല. ഈ സര്‍ക്കാര്‍ പദ്ധതിയുടെ നിര്‍മാണത്തിനു വേണ്ടി 800 കോടി രൂപ ബോണ്ടിലൂടെയും മറ്റ് 800 കോടി രൂപ I.I.F.C (Indian Infrastructure Finance Company Ltd), HUDCO എന്നീ മറ്റു ധനകാര്യ സ്ഥാപനങ്ങളിലൂടെയും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. പാരിസ്ഥിതികാനുമതി ലഭിക്കുന്ന മുറയ്ക്ക് ഫണ്ട് നല്‍കാമെന്ന് തത്വത്തില്‍ ഇവര്‍ സമ്മതിച്ചിട്ടുണ്ട്.

ട്രാന്‍സാക്ഷന്‍ അഡൈ്വസര്‍

വിഴിഞ്ഞം തുറമുഖം അതിവേഗം യാഥാര്‍ത്ഥ്യത്തിലേക്ക്: കെ ബാബുപദ്ധതിയുടെ പ്രോജക്ട് അഡൈ്വസറായിരുന്നു I.F.C (International Financial Corperation)-യുമായുള്ള കരാര്‍ 31/12/2012-ല്‍ അവസാനിച്ചു. കമ്പനി ആവശ്യപ്പെട്ടിരുന്നെങ്കിലും ട്രാന്‍സാക്ഷന്‍ അഡൈ്വസറായി തുടരുവാന്‍  I.F.C താല്‍പര്യപ്പെട്ടില്ല. വി.ജി.എഫ്. ലഭ്യമാകണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം അനുസരിച്ച് ട്രാന്‍സാക്ഷന്‍ അഡൈ്വസറെ മത്സരാടിസ്ഥാനത്തില്‍ ഒരു ടെന്‍ഡറിലൂടെ  തെരഞ്ഞെടുക്കേണ്ടത് ആവശ്യമാണ്. ഇതിനായി നടത്തിയ ടെന്‍ഡറിലൂടെ Ernst & Youngനെ പദ്ധതിയുടെ ട്രാന്‍സാക്ഷന്‍ അഡൈ്വസറായി തെരഞ്ഞെടുത്തിട്ടുണ്ട്. I.F.C ഈ ടെന്‍ഡറില്‍ പങ്കെടുത്തിട്ടില്ല.

സ്വകാര്യ പങ്കാളിയെ കണ്ടെത്തുന്നതിനുള്ള ആര്‍.എഫ്.ക്യു.-വില്‍ സെക്കന്റ് ഫെയ്‌സ് കൂടി ചേര്‍ത്താണ് നല്‍കിയിട്ടുള്ളത്. RFP സ്റ്റേജില്‍ ആവശ്യമെങ്കില്‍ നിക്ഷേപകരുടെ താത്പര്യ പ്രകാരം മാറ്റം വരുത്താന്‍ കഴിയുന്നതാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords:  K. Babu, Kodiyeri Balakrishnan, Viabiltiy Gap Funding, Report, Vizhinjam: Calling Attention By Kodiyeri Balakrishnan to K Babu, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia