Award | വികെ അബ്ദുല്‍ ഖാദര്‍ മൗലവി സ്മാരക കര്‍മശ്രേഷ്ഠ പുരസ്‌കാരം അബ്ദുല്‍ കരീം ചേലേരിക്ക്
Feb 8, 2023, 21:39 IST
കണ്ണൂര്‍: (www.kvartha.com) മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന വികെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ സ്മരണാര്‍ഥം റിയാദ് കെഎംസിസി കണ്ണൂര്‍ ജില്ലാ കമിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ കര്‍മ ശ്രേഷ്ഠ പുരസ്‌കാരം മുസ്ലിം ലീഗ് ജില്ലാ ജെനറല്‍ സെക്രടറി അഡ്വ. അബ്ദുല്‍ കരീം ചേലേരിക്ക്.
മുസ്ലിം ലീഗ് സംസ്ഥാന സെക്രടറി അബ്ദുര്‍ റഹ്‌മാന്‍ കല്ലായി ചെയര്‍മാനും കെഎന്‍എ ഖാദര്‍, എംസി വടകര, വികെ മുഹമ്മദ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
മുസ്ലിം ലീഗിന്റെ കീഴില്‍ പരിയാരം മെഡികല്‍ കോളജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സി എച് സെന്റര്‍ ജെനറല്‍ സെക്രടറിയും യുഡിഎഫ് ജില്ലാ കണ്‍വീനറും കൂടിയാണ് ചേലേരി. കഴിഞ്ഞ നാല്പതോളം വര്‍ഷമായി കണ്ണൂര്‍ ജില്ലയിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മത രംഗങ്ങളില്‍ സജീവ സാന്നിധ്യമായ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവിനെ അടിസ്ഥാനപ്പെടുത്തിയാണ് അബ്ദുല്‍ ഖാദര്‍ മൗലവി സാഹിബിന്റെ നാമധേയത്തിലുള്ള ഈ കര്‍മ ശ്രേഷ്ഠ പുരസ്‌കാരത്തിന് അദ്ദേഹത്തെ അര്‍ഹനാക്കിയതെന്ന് ജൂറി അംഗങ്ങള്‍ വിലയിരുത്തി.
13ന് മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തിന്റെ സമാപന വേദിയില്‍ വെച്ച് കര്‍മ ശ്രേഷ്ഠ പുരസ്‌കാരം അബ്ദുല്‍ കരീം ചേലേരിക്ക് സമ്മാനിക്കുമെന്ന് റിയാദ് കെഎംസിസി ജില്ലാ ഭാരവാഹികളായ മജീദ് പയ്യന്നൂര്‍, അന്‍വര്‍ വാരം, യഹ് കൂബ് തില്ലങ്കേരി എന്നിവര്‍ അറിയിച്ചു.
Keywords: VK Abdul Khader Maulavi Memorial Award to Abdul Karim Cheleri, Kannur, News, Award, Muslim-League, Kerala.

കണ്ണൂര്‍ ജില്ലാ എംഎസ്എഫ് ജെനറല്‍ സെക്രടറി, മുസ്ലിം യൂത് ലീഗ് കണ്ണൂര്‍ ജില്ലാ ജെനറല്‍ സെക്രടറി, എം എസ് എഫ് സംസ്ഥാന സെക്രടറി, ട്രഷറര്‍, കഴിഞ്ഞ ആറു വര്‍ഷമായി കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗിന്റെ ജെനറല്‍ സെക്രടറി എന്നീ പദവികള്‍ വഹിക്കുന്ന അബ്ദുല്‍ കരീം ചേലേരി മികച്ച സംഘാടകനും അറിയപ്പെടുന്ന പ്രഭാഷകനും ജീവകാരുണ്യ പ്രവര്‍ത്തകനുമാണ്.
മുസ്ലിം ലീഗിന്റെ കീഴില്‍ പരിയാരം മെഡികല്‍ കോളജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സി എച് സെന്റര്‍ ജെനറല്‍ സെക്രടറിയും യുഡിഎഫ് ജില്ലാ കണ്‍വീനറും കൂടിയാണ് ചേലേരി. കഴിഞ്ഞ നാല്പതോളം വര്‍ഷമായി കണ്ണൂര്‍ ജില്ലയിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മത രംഗങ്ങളില്‍ സജീവ സാന്നിധ്യമായ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവിനെ അടിസ്ഥാനപ്പെടുത്തിയാണ് അബ്ദുല്‍ ഖാദര്‍ മൗലവി സാഹിബിന്റെ നാമധേയത്തിലുള്ള ഈ കര്‍മ ശ്രേഷ്ഠ പുരസ്‌കാരത്തിന് അദ്ദേഹത്തെ അര്‍ഹനാക്കിയതെന്ന് ജൂറി അംഗങ്ങള്‍ വിലയിരുത്തി.
13ന് മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തിന്റെ സമാപന വേദിയില്‍ വെച്ച് കര്‍മ ശ്രേഷ്ഠ പുരസ്‌കാരം അബ്ദുല്‍ കരീം ചേലേരിക്ക് സമ്മാനിക്കുമെന്ന് റിയാദ് കെഎംസിസി ജില്ലാ ഭാരവാഹികളായ മജീദ് പയ്യന്നൂര്‍, അന്‍വര്‍ വാരം, യഹ് കൂബ് തില്ലങ്കേരി എന്നിവര്‍ അറിയിച്ചു.
Keywords: VK Abdul Khader Maulavi Memorial Award to Abdul Karim Cheleri, Kannur, News, Award, Muslim-League, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.