'ബാറുകള്‍ അടച്ചുപൂട്ടിയതോടെ അടിപിടികേസുകള്‍ കുറഞ്ഞു; ജനതാല്‍പര്യം മുന്‍നിര്‍ത്തി തീരുമാനം'

 


കൊച്ചി: (www.kvartha.com 04.05.2014) ബാര്‍ ലൈസന്‍സ് വിഷയത്തില്‍ ബാര്‍ ഉടമകളുടെ താല്‍പര്യം സംരക്ഷിക്കുന്ന തീരുമാനം ഉണ്ടാവില്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍. ജനതാല്‍പര്യം മുന്‍ നിര്‍ത്തിയുള്ള തീരുമാനമായിരിക്കും കൈകൊള്ളുകയെന്നും ബാറുകള്‍ അടച്ചുപൂട്ടിയപ്പോള്‍ അടിപിടി കേസുകള്‍ കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാവുക എന്നത് സ്വഭാവികമാണ്. അഭിപ്രായം വ്യക്തമാക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. കെ.പി.സി.സി വൈസ് പ്രസിഡണ്ട് വി.ഡി സതീശന്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ല. മദ്യനയം സംബന്ധിച്ച് യു.ഡി.എഫിന് വ്യക്തമായ നയങ്ങളുണ്ട്.

'ബാറുകള്‍ അടച്ചുപൂട്ടിയതോടെ അടിപിടികേസുകള്‍ കുറഞ്ഞു; ജനതാല്‍പര്യം മുന്‍നിര്‍ത്തി തീരുമാനം'സമ്പൂര്‍ണ മദ്യനിരോധനം ഇപ്പോള്‍ അജന്‍ഡയിലില്ല. കേരളത്തിലെ ഈ പ്രശ്‌നത്തില്‍ ഹൈക്കമാന്‍ഡിനെ വലിച്ചിഴക്കേണ്ട കാര്യമില്ല. മദ്യവില്‍പനയിലൂടെ ലഭിക്കുന്ന വരുമാനം വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതിനെ സ്വാഗതം ചെയ്യുന്നുവെന്നും സുധീരന്‍ വ്യക്തമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Kochi, KPCC, V.M Sudheeran, Kerala, Politics, Oommen Chandy, Chief Minister, UDF, Bar, Licence, V.D Satheeshan. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia