'മരിച്ച' വോട്ടര്‍ നേരിട്ടെത്തി; അപേക്ഷകനെതിരെ നടപടി

 


മലപ്പുറം: (www.kvartha.com 08.10.2015) വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ മരിച്ചയാള്‍ നേരിട്ടെത്തിയതോടെ അപേക്ഷകനെതിരെ നടപടി. മലപ്പുറം മുനിസിപ്പാലിറ്റിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

മുനിസിപ്പാലിറ്റി 40ാം വാര്‍ഡിലെ വോട്ടര്‍ മരിച്ചുവെന്ന് കാണിച്ച് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ മേല്‍മുറി പൊട്ടന്‍ പുലാന്‍ ബഷീറിനെതിരെ മലപ്പുറം നഗരസഭ കാരണം കാണിക്കല്‍ നോട്ടീസയച്ചു. 40ാം വാര്‍ഡില്‍ ഒന്നാം പാര്‍ട്ട് നമ്പറില്‍ ക്രമ നമ്പര്‍ 331 ആയി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട മുഹമ്മദ് പറപ്പൂര്‍ മരിച്ചെന്നും ആയതിനാല്‍ ഇയാളെ വോട്ടര്‍ പട്ടികയില്‍ നിന്നും തള്ളണമെന്നും ആവശ്യപ്പെട്ട് ബഷീറിന്റെ അപേക്ഷയില്‍ നഗരസഭ തെരഞ്ഞെടുപ്പ് രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് ആക്ഷേപം സമര്‍പ്പിച്ചിരുന്നു.

ഇതില്‍ വാദം കേള്‍ക്കുന്നതിന് ചേര്‍ന്ന ഹിയറിങില്‍ മരിച്ചുവെന്നാരോപിക്കപ്പെട്ട വോട്ടര്‍ നേരിട്ട് ഹാജരായിരുന്നു. വ്യാജ പ്രസ്താവന നടത്തി വോട്ടര്‍ പട്ടികയില്‍ നിന്നും മന:പൂര്‍വ്വം ഒഴിവാക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ചാണ് പരാതി. അന്വേഷണത്തിന്റെയും മൊഴിയുടേയും അടിസ്ഥാനത്തില്‍ ഇത് ബോധ്യപ്പെട്ടതിനാലാണ് തെരഞ്ഞെടുപ്പ് രജിസ്ട്രാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. 24 മണിക്കൂറിനകം മറുപടി ബോധിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മറുപടി ലഭിക്കാത്ത പക്ഷം നിയമ നടപടികള്‍ സ്വീകരിക്കുമെന്നും രജിസ്ട്രാര്‍ അറിയിച്ചു.

'മരിച്ച' വോട്ടര്‍ നേരിട്ടെത്തി; അപേക്ഷകനെതിരെ നടപടി


Keywords:  Malappuram, Kerala, Voters, Death, Voter list: Action against applicant.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia