രാവിലെ ഏഴു മുതല്‍ വൈകീട്ട് അഞ്ച് വരെ വോട്ടിംഗ് സമയം

 


തിരുവനന്തപുരം: (www.kvartha.com 08.10.2015) തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം അഞ്ചു വരെ മാത്രമാകും വോട്ട് ചെയ്യാനുള്ള അവസരം. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയായിരുന്നു നേരത്തെ വോട്ടെടുപ്പു സമയക്രമം നിശ്ചയിച്ചിരുന്നത്. സമയക്രമത്തില്‍ മാറ്റം വരുത്തിയതു പഞ്ചായത്ത് രാജ് ആക്ടില്‍ വോട്ടെടുപ്പു സമയക്രമം വൈകുന്നേരം അഞ്ചു വരെയെന്നു നിശ്ചയിച്ചിരുന്നതിനാലാണ്.

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം സംസ്ഥാന സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും ഇന്നലെ പുറത്തിറക്കി. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ നവംബര്‍ രണ്ടിനും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ നവംബര്‍ അഞ്ചിനുമായിരിക്കും തെരഞ്ഞെടുപ്പ്.

നാമനിര്‍ദേശപത്രിക ബന്ധപ്പെട്ട വരണാധികാരികള്‍ ഇന്നലെ സ്വീകരിച്ചുതുടങ്ങി. 14 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസം. 15നു സൂക്ഷ്മപരിശോധന നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി 17 ആണ്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങിയതോടെ സര്‍ക്കാര്‍ പരസ്യങ്ങളും ജനപ്രതിനിധികളുടെ പരസ്യങ്ങളും നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

രാവിലെ ഏഴു മുതല്‍ വൈകീട്ട് അഞ്ച് വരെ വോട്ടിംഗ് സമയം


Keywords: Kerala, Thiruvananthapuram, Voters, Election, Election-2015, Voting time between 7 and 5.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia