കണ്ണൂര്‍: സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരെ വൃത്തികെട്ടതും ഹീനവുമായ പ്രസ്താവന നടത്തിയ കെ.സുധാകരന് എം.പി. സംസ്കാരശൂന്യനാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞു. അദ്ദേഹത്തിന് പെണ്മക്കളില്ലാത്തതുകൊണ്ടാണ് ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ കഴിയുന്നത്.
ഒരു പാര്‍ലമെന്റ് അംഗത്തിന് ചേര്‍ന്നതല്ല സുധാകരന്റെ വാക്കുള്‍. സ്വയം നേതാവെന്ന് വിശേഷിപ്പിക്കുന്ന ആള് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതില്‍ ഖേദമുണ്ട്. കേരള സംസ്കാരത്തിന് യോജിക്കാത്ത പ്രസ്താവനകളാണ് സുധാകരന് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സൂര്യനെല്ലി കേസില്‍ ആരോപണ വിധേയനായ പി.ജെ.കുര്യനെ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
കുര്യന് സ്വയം ഒഴിയാന്‍ തയ്യാറല്ലാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ മാറ്റാന്‍ കോണ്‍ഗ്രസ് തയാറാകണമെന്നും പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. എം.എം മണിയുടെ പ്രസംഗത്തെത്തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കൊലപാതക കേസുകളില്‍ പുനരന്വേഷണം നടത്താന്‍ തീരുമാനിച്ച കേരളത്തിലെ സര്‍ക്കാര്‍ സൂര്യനെല്ലി കേസില്‍ ഇതിന് തയാറാകാത്തത് ഇരട്ടത്താപ്പാണെന്നും പോളിറ്റ് ബ്യൂറോ ആരോപിച്ചു.
Keywords: K.Sudhakaran, V.S Achuthanandan, Kerala, Kannur, Parliament, word, CPM, Congress, Case, Girl, statement, Kerala, SuryaNelli, Polit Bureau, VS against K.Sudhakaran's statement, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.