തിരുവനന്തപുരം: സര്‍ക്കാരിന്റേത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പരിപാടിയാണെന്ന് വിഎസ്. എതിര്‍പ്പ് വകവെയ്ക്കാതെ എമേര്‍ജിംഗ് കേരളയുമായി മുന്നോട്ടുപോകുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത്. അതൊരു വെല്ലുവിളിയായി ഏറ്റെടുക്കാന്‍ പ്രതിപക്ഷം തയ്യാറാണെന്നും വിഎസ് പറഞ്ഞു. എമേര്‍ജിംഗ് കേരള നിക്ഷേപക സംഗമം ഗ്ലോബല്‍ ഇന്‍വസ്‌റ്റേഴ്‌സ് മീറ്റിനെക്കാള്‍ ആപത്കരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എമേര്‍ജിംഗ് കേരളയുടെ പേരില്‍ വാചാലനാകുന്ന മുഖ്യമന്ത്രി പദ്ധതിയുടെ വിശദാംശങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ തയ്യാറാവാത്തത് ദുരൂഹമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളേയും പരിസ്ഥിതി സംഘടനകളേയും ബോധ്യപ്പെടുത്തി മാത്രമേ എമേര്‍ജിംഗ് കേരള നടപ്പാക്കാനാവൂ. പ്രതിപക്ഷ പാര്‍ട്ടികളെ വികസനവിരുദ്ധരെന്ന് മുദ്രകുത്തി രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പന്ന്യന്‍ രവീന്ദ്രന്‍ കുറ്റപ്പെടുത്തി.

Keywords: Kerala, VS Achudananthan, Umman Chandi, Emerging Kerala, Allegation,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.