ഭൂമിദാനക്കേസിൽ തന്നെ പഴിചാരി വിഎസിന് രക്ഷപ്പെടാനാകില്ലെന്ന് കുഞ്ഞാലിക്കുട്ടി

 


ഭൂമിദാനക്കേസിൽ തന്നെ പഴിചാരി വിഎസിന് രക്ഷപ്പെടാനാകില്ലെന്ന് കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: വിവാദമായ ഭൂമിദാനക്കേസിൽ തന്നേയും മുഖ്യമന്ത്രിയേയും പഴിചാരി വിഎസിന് രക്ഷപ്പെടാനാകില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ഉന്നതരായ ഐഎഎസ് ഉദ്യോഗസ്ഥര്‍ പോലും ഉള്‍പ്പെട്ട കേസാണിത്. വി.എസിനെതിരേ രേഖകളും റിക്കാര്‍ഡുകളും ഉണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ വ്യക്തമായ സാക്ഷിമൊഴികളും വി.എസിനെതിരേ ഉണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അഴിമതിക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്ന വി.എസ് സഹോദരിയുടെ മകന് ഭൂമി അനുവദിച്ചപ്പോള്‍ കുറച്ചൊക്കെ സുതാര്യത കാട്ടുകയായിരുന്നു വേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഭൂമിദാനക്കേസിനുപിന്നിൽ മന്ത്രി കുഞ്ഞാലിക്കുട്ടിയാണെന്നും പ്രതികാരനടപടിയുടെ ഭാഗമായാണ് തന്നെ പ്രോസിക്യൂട്ട് ചെയ്യുന്നതെന്നും വിഎസ് ആരോപിച്ചിരുന്നു. ഈ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.

Keywords: Kerala, VS Achuthanandan, PK Kunjalikutty, Revenge, CM, Umman Chandi, Corruption, Sex scandal, Escape attempt, Allegation,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia