അഴിമതിക്കാര്‍ക്കായി മുന്‍കൂട്ടി പ്രതികരിക്കുന്ന ആളാണ് മുഖ്യമന്ത്രിയെന്ന് വി എസ്
Nov 19, 2014, 13:39 IST
പത്തനംതിട്ട: (www.kvartha.com 19.11.2014) ധനമന്ത്രി കെ എം മാണിക്കെതിരെ ഉയര്‍ന്ന ബാര്‍ കോഴ ആരോപണത്തില്‍ സര്‍ക്കാര്‍ വിജിലന്‍സ് കോടതിയില്‍ സ്വീകരിച്ച നിലപാട് പ്രതീക്ഷിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്. അഴിമതിക്കാര്‍ക്കായി മുന്‍കൂട്ടി പ്രതികരിക്കുന്ന ആളാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്നും വി എസ് പറഞ്ഞു.
മാണിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ അദ്ദേഹത്തിന് പിന്തുണയുമായി ഉമ്മന്‍ചാണ്ടി രംഗത്ത് വന്നിരുന്നു എന്നും വി.എസ് പറഞ്ഞു. ബാര്‍ കോഴ കേസില്‍ കെ.എം.മാണിക്കെതിരായ ആരോപണത്തിന് തെളിവില്ലെന്ന് ബുധനാഴ്ച സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ബാര്‍ കോഴ വിവാദത്തില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഫയല്‍ ചെയ്ത സ്വകാര്യ ഹര്‍ജിയുടെ വാദത്തിനിടെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
ഒരു കോടി രൂപ മാണിക്ക് നല്‍കിയെന്ന ബാര്‍ അസോസിയേഷന് പ്രതിനിധി ബിജു രമേശിന്റെ ആരോപണത്തില്‍ മാണിക്കെതിരെ കേസെടുക്കാന്‍ പ്രോസിക്യൂഷന് അനുമതി ആവശ്യമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചു. വിശദമായ വാദം കേള്‍ക്കാന്‍ കേസ് ഡിസംബര്‍ 19ലേക്ക് മാറ്റി. ബാര്‍ കോഴ വിവാദത്തില്‍ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിക്കുന്നത് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.

Also Read:
അഭിലാഷിന്റെ മരണം കൊലപാതകം: 2 സഹപാഠികള്‍ അറസ്റ്റില്‍
Keywords: Pathanamthitta, V.S Achuthanandan, Criticism, Chief Minister, Oommen Chandy, Advocate, Vigilance Court, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.