വി എസിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി; ഓഫീസ് ഐ.എം.ജിയില്‍ തന്നെ

 


തിരുവനന്തപുരം:  (www.kvartha.com 11.11.2016) ഭരണപരിഷ്‌കാര കമ്മീഷന്റെ ഓഫീസ് സെക്രട്ടറിയേറ്റ് അനക്‌സില്‍ അനുവദിക്കണമെന്ന വി.എസിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. ഓഫീസ് ഐ.എം.ജിയില്‍ തന്നെ മതിയെന്ന ഉത്തരവിറക്കിയിരി കഴിഞ്ഞു.

ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി ചീഫ്‌സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. ഭരണപരിഷ്‌കാര കമ്മീഷന് ഓഫീസ് നല്‍കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി അഭിപ്രായമാരാഞ്ഞ സാഹചര്യത്തിലാണ് മുന്‍ തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ അറിയിച്ചത്.

ഐ.എം.ജിയില്‍ ഓഫീസും മറ്റു സൗകര്യങ്ങളും ഒരുക്കുന്നതിന് സര്‍ക്കാര്‍ 70 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. ഇതിനുള്ള കരാറും നല്‍കിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ ഓഫീസ് ഐ.എം.ജിയിലേയ്ക്ക് മാറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. നേരത്തെ മുഖ്യമന്ത്രി ഐ.എം.ജിയില്‍ ഓഫീസ് അനുവദിക്കാമെന്ന് പറഞ്ഞിരുന്നു. അതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ഓഫീസ് അനുവദിക്കുന്നത് സംബന്ധിച്ച് വി എസ് ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയിരുന്നു.

സെക്രട്ടറിയേറ്റിലോ സെക്രട്ടറിയേറ്റ് അനക്‌സിലോ ഓഫീസ് വേണമെന്ന് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടത് നേരത്തെ തന്നെ മന്ത്രിസഭ തള്ളിയിരുന്നു. ഇതുവരെ എം.എല്‍.എ
ഹോസ്റ്റലിലെ മുറിയിലായിരുന്നു ഭരണപരിഷ്‌കാര കമ്മീഷന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ താമസത്തിനുവേണ്ടിയുള്ള മുറി ഓഫീസായി ഉപയോഗിക്കാന്‍ കഴിയില്ലെന്നും മുറി ഒഴിയണമെന്നും സ്പീക്കര്‍ വി.എസിനോട് ആവശ്യപ്പെട്ടിരുന്നു.

തന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കുന്ന കാര്യത്തിലും വി.എസ് ഉന്നയിച്ച ചില ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. വി.എസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എ.ജി ശശിധരനെ വീണ്ടും നിയമിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
വി എസിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി; ഓഫീസ് ഐ.എം.ജിയില്‍ തന്നെ


Also Read:
ട്രാവല്‍സില്‍ നിന്ന് പാസ്‌പോര്‍ട്ടുകളും വ്യാജരേഖകളും പിടികൂടിയ സംഭവത്തില്‍ ജീവനക്കാരന്‍ അറസ്റ്റില്‍; ഉടമ ഒളിവില്‍
Keywords:  VS' demand rejected, office in IMG only, Chief Secretary, Estimate, Hostel, Speaker, Contract, Chief Minister, Pinarayi vijayan, Letter, Cabinet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia