പി.സി ജോര്‍ജിനെതിരെ വി.എസ് സുനില്‍കുമാര്‍ അവകാശലംഘന നോട്ടീസ് നല്‍കി

 


തിരുവനന്തപുരം: ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ് പ്രതിപക്ഷ എം.എല്‍.എമാരെക്കുറിച്ച് നടത്തിയ മോശം പരാമര്‍ശം സഭാംഗങ്ങളുടെയും സഭയുടെയും അന്തസിനും മാന്യതയ്ക്കും ചേരാത്തതിനാല്‍ ജോര്‍ജിനെതിരെ അവകാശലംഘനത്തിന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ. അവകാശലംഘന നോട്ടീസ് നല്‍കി.

പ്രസ് ക്ലബില്‍ നടന്ന യോഗത്തിലാണ് പി.സി. ജോര്‍ജ് പ്രതിപക്ഷ എം.എല്‍.എമാരെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയതെന്നാണ് ആരോപണം. ഔദ്യോഗിക പദവിയിലുള്ള പി.സി. ജോര്‍ജ് ഔദ്യോഗിക വാഹനത്തില്‍ പോലീസ് അകമ്പടിയോടെയാണ് പ്രസംഗിക്കാനെത്തിയത്. പ്രസംഗത്തില്‍ പ്രതിപക്ഷ എം.എല്‍.എമാരെക്കുറിച്ച് സഭ്യമല്ലാത്ത പ്രയോഗം നടത്തുകയും പട്ടികജാതിക്കാരെക്കുറിച്ച് മോശമായി പരാമര്‍ശിക്കുകയും ചെയ്തു -സുനില്‍ കുമാര്‍ നോട്ടീസില്‍ ആരോപിച്ചു.

പി.സി ജോര്‍ജിനെതിരെ വി.എസ് സുനില്‍കുമാര്‍ അവകാശലംഘന നോട്ടീസ് നല്‍കിഈ വിഷയം സഭാ സമ്മേളനത്തില്‍ ഉന്നയിക്കാന്‍ അവസരം നല്‍കണമെന്നു കാണിച്ച് സുനില്‍കുമാര്‍ എം.എല്‍.എ മറ്റൊരു നോട്ടീസ് സ്പീക്കര്‍ക്കും നല്‍കിയിട്ടുണ്ട്.

Keywords: Notice, Bad, Police, Vehicle, Press club, Meeting, Notice, Kvartha, Malayalam Vartha, Malayalam News, P.C George, MLA, Thiruvananthapuram, Kerala, V.S. Sunilkumar MLA, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia