കരീം കോഴ വിവാദം; സര്‍ക്കാരിനും പാര്‍ട്ടിക്കും തലവേദനയാക്കാന്‍ ഉറച്ച് വി എസ്
Nov 27, 2013, 11:04 IST
തിരുവനന്തപുരം: മുന്‍ വ്യവസായ മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ എളമരം കരീമിനെ പദവികളില്‍ നിന്നു മാറ്റി നിര്‍ത്തി കോഴ ആരോപണം അന്വേഷിക്കാന്‍ സിപിഎമ്മില്‍ സമ്മര്‍ദം. വി എസ് പക്ഷത്തു നിന്നു മാത്രമല്ല, ഔദ്യോഗിക പക്ഷത്തു നിന്നും ഇതേ ആവശ്യം ഉയരന്നുവെന്നാണു വിവരം. ഔദ്യോഗിക പക്ഷക്കാര്‍ ഇത് പരസ്യമായി ഉന്നയിക്കാന്‍ ഉദ്ദേശിക്കുന്നില്ല.
വി എസ് ചൊവ്വാഴ്ച തന്നെ പരസ്യമായി അന്വേഷണം ആവശ്യപ്പെട്ടു കഴിഞ്ഞു. അതിന്റെ അടുത്ത ഘട്ടമായാണ് കരീമിനെ സിഐടിയു സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിനിര്‍ത്തി അന്വേഷിക്കണം എന്ന ആവശ്യം ഉന്നയിക്കുകയെന്നാണു സൂചന. പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ നിന്നും മാറ്റി നിര്‍ത്തണം എന്നായിരിക്കും വി എസ് ആവശ്യപ്പെടുക. സംസ്ഥാന പ്ലീനം ആരംഭിച്ചിരിക്കെ ഉന്നത നേതാവിനെതിരെ ഉയര്‍ന്ന ഞെട്ടിക്കുന്ന ആരോപണം പാര്‍ട്ടിയെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. അത് പ്രവര്‍ത്തകരിലേക്ക് പടരുകയും മാധ്യമങ്ങള്‍ പാര്‍ട്ടിക്കെതിരെ ആയുധമാക്കുകയും ചെയ്യാതിരിക്കണമെങ്കില്‍ കരീം മാറി നില്‍ക്കുന്നതാണു നല്ലത് എന്ന വാദമാണ് ഔദ്യോഗിക പക്ഷത്ത് ഉയരുന്നത്.
പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ ലാവ്‌ലിന്‍ കേസില്‍ പ്രതിയായതുപോലുള്ള സാഹചര്യമല്ല ഇതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സര്‍ക്കാര്‍ തലത്തില്‍ നടന്നുവെന്നു പറയപ്പെടുന്ന അഴിമതിയില്‍ അന്നത്തെ വൈദ്യുതി മന്ത്രിയായ പിണറായി കൂടി പ്രതിയാക്കപ്പെടുകയായിരുന്നു. പിണറായി അതില്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് കോടതി കുറ്റ വിമുക്തനാക്കുന്നതിനു മുമ്പേതന്നെ സിബിഐ കണ്ടെത്തിയിരുന്നു.
എന്നാല്‍ ഇരുമ്പയിര് ഖനനത്തിന് സര്‍ക്കാരിന്റെ അനുമതി ഉറപ്പാക്കാന്‍ സ്വകാര്യ സംരംഭകരില്‍ നിന്ന് അഞ്ചു കോടി രൂപ കൈക്കൂലി സ്വീകരിച്ചുവെന്നാണ് കരീമിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം. കരീമിന്റെ ബന്ധു നൗഷാദ് ഇതിന് ഇടനില നിന്നുവെന്നും തിരുവനന്തപുരത്തെ മാസ്‌കറ്റ് ഹോട്ടലില്‍ സംരംഭകരും നൗഷാദുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം പണം അടങ്ങിയ പെട്ടി വാങ്ങി കരീമിന്റെ കോഴിക്കോട്ടെ വീട്ടില്‍ എത്തിച്ചതിനു വരെ താന്‍ സാക്ഷിയാണെന്നുമാണ് സുബൈര്‍ എന്ന ഡ്രൈവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
അഞ്ചു സി ആര്‍ (കോടിയുടെ ചുരുക്കപ്പേര്) ഉറപ്പിച്ചുവെന്ന് നൗഷാദ് ഫോണില്‍ പറയുന്നത് താന്‍ കേട്ടുവെന്നും സുബൈര്‍ പറയുന്നു. നൗഷാദ് അന്ന് സുബൈര്‍ പറഞ്ഞ സമയത്ത് സംസാരിച്ച ഫോണ്‍ നമ്പറുകള്‍ ഉള്‍പെടെ തെളിവായി മാറാവുന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത് എന്നും ഈ ആരോപണം സര്‍ക്കാര്‍ അന്വേഷിക്കണം എന്നുമുള്ള ആവശ്യമാണ് പ്രതിപക്ഷ നേതാവും അന്നത്തെ മുഖ്യമന്ത്രിയും എന്ന നിലയില്‍ വി എസ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുക. പതിവു രീതി അനുസരിച്ച് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് ഇതേ കാര്യങ്ങള്‍ അറിയിച്ച് കത്തെഴുതാനും വിഎസ് ഒരുങ്ങുമെന്നാണ് വിവരം.
കോഴിക്കോട്ടെ മൂന്ന് ഖനന അനുമതികള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു കഴിഞ്ഞു. ഇതില്‍ വിവാദ ചക്കിട്ടപ്പാറ ഖനന അനുമതിയും പെടും. അനുമതി റദ്ദാക്കിയാല്‍ മാത്രം പോരാ, അതുമായി ബന്ധപ്പെട്ട അഴിമതി ആരോപണവും അന്വേഷിക്കണം എന്ന ആവശ്യത്തോട് സര്‍ക്കാരിനു മുഖം തിരിച്ചു നില്‍ക്കാന്‍ സാധിക്കാതെ വരും. അങ്ങനെ അന്വേഷണം പ്രഖ്യാപിക്കുന്ന ഘട്ടത്തില്‍ കരീമിനെ പാര്‍ട്ടിയുടെയും സിഐടിയുവിന്റെയും പദവികളില്‍ നിന്നു മാറ്റി നിര്‍ത്തണം എന്ന ആവശ്യമാണ് വി എസ് പക്ഷം ഉയര്‍ത്തുക. ഔദ്യോഗിക പക്ഷം ഗതിയില്ലാതെ ഇത് അംഗീകരിക്കേണ്ടി വരുന്ന സ്ഥിതിയിലേക്കാണു കാര്യങ്ങളുടെ പോക്ക്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയും പിണറായി ലാവ്‌ലിന്‍ കേസില്‍ നിന്നു കുറ്റമുക്തനാക്കപ്പെട്ടത് പ്രചാരണമാക്കാന്‍ പാര്‍ട്ടി ഒരുങ്ങുകയും ചെയ്യുന്നതിനിടെ, കരീമിനെതിരായ കോഴ ആരോപണം കേട്ടില്ലെന്നു നടിച്ച് അവഗണിക്കുക എളുപ്പമല്ലതാനും. ഈ സാഹചര്യം മുതലെടുക്കാന്‍ തന്നെ ഉറച്ചാണ് വി എസിന്റെ നീക്കം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords: Elamaram Khareem, V.S Achuthanandan, Pinarayi Vijayan, CPM, Case, Investigates, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.