വി.എസിന്റെ ചിറകരിഞ്ഞ് തുടങ്ങി: രണ്ട് സഹായികളെ സിപിഎം പുറത്താക്കി

 


വി.എസിന്റെ ചിറകരിഞ്ഞ് തുടങ്ങി: രണ്ട് സഹായികളെ സിപിഎം പുറത്താക്കി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ വി.എസ് അച്യുതാനന്ദന്റെ മന:സാക്ഷി സൂക്ഷിപ്പുക്കാരായ രണ്ടുപേരെ സിപിഎമ്മില്‍ നിന്ന് പുറത്താക്കും. വി എസിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് എ സുരേഷ്, അഡീ. െ്രെപവറ്റ് സെക്രട്ടറി വി കെ ശശിധരന്‍ എന്നിവരെ പുറത്താക്കാനാണ് ചൊവ്വാഴ്ച ചേര്‍ന്ന സിപിഐ(എം) സംസ്ഥാന സമിതി യോഗത്തില്‍ ധാരണയായത്. പ്രസ് സെക്രട്ടറിയും ദേശാഭിമാനി വാരികയുടെ വര്‍ക്കിംങ് എഡിറ്ററായിരുന്ന കെ ബാലകൃഷ്ണന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

പാര്‍ട്ടി തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിന് മൂവരോടും പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇവരുടെ ഈ വിശദീരണം സംസ്ഥാന സമിതി തള്ളിക്കളഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസ് ബ്രാഞ്ച് സെക്രട്ടറിയാണ് വി കെ ശശിധരന്‍. സഹായികളെ പുറത്താക്കി അച്യുതാനന്ദന്റെ ബദല്‍ നീക്കങ്ങളുടെ ചിറകരിയാനാണ് ഔദ്യോഗിപക്ഷത്തിന്റെ നീക്കം.
വി.എസിന്റെ ചിറകരിഞ്ഞ് തുടങ്ങി: രണ്ട് സഹായികളെ സിപിഎം പുറത്താക്കി
K. Balakrishnan


സി പി എം സംസ്ഥാന കമ്മറ്റി യോഗം ചൊവ്വാഴ്ച രാവിലെയാണ് ആരംഭിച്ചത്. ബുധനാഴ്ച സമാപിക്കും. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയും, ചന്ദ്രശേഖരന്‍ വധത്തിനു ശേഷം പാര്‍ട്ടിയില്‍ ഉടലെടുത്ത പ്രശ്‌നങ്ങളുമാണ് യോഗത്തിലെ സുപ്രധാന ചര്‍ച്ചാ വിഷയം.

തിങ്കളാഴ്ച സമാപിച്ച സെക്രട്ടറിയേറ്റ് യോഗത്തില്‍ വിഎസ്സിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് പിണറായി വിജയന്‍ അവതരിപ്പിച്ച അവലോകന റിപ്പോര്‍ട്ട് രണ്ട് ദിവസങ്ങളിലായി ചേര്‍ന്ന സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റില്‍ അംഗീകരിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നെന്നായിരുന്നു റിപ്പോര്‍ട്ട്.

Keywords:  Thiruvananthapuram, V.S Achuthanandan, CPM, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia