തൃശൂര്‍: സുകുമാര്‍ അഴീക്കോടിനെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. പത്ത് മിനുട്ടോളം വി.എസ് ആശുപത്രിയില്‍ അഴീക്കോടിനൊപ്പം ചെലവഴിച്ചു. ശനിയാഴ്ച രാവിലെയാണ് അഴീക്കോടിനെ തൃശൂര്‍ അമല മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നട്ടെല്ലിലും താടിയെല്ലിനോട് ചേര്‍ന്നു അര്‍ബുദ ബാധ കണ്ടെത്തിയതിനാല്‍ റേഡിയേഷന്‍ ചികിത്സ ആരംഭിച്ചിട്ടുണ്ട്. കാലിന്റെ ചലനശേഷിയെയും രോഗം ബാധിച്ചിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. മന്ത്രി എം.കെ മുനീര്‍, മുന്‍ മന്ത്രി എം.എ ബേബി തുടങ്ങിയവരും ആശുപത്രിയിലെത്തി അഴീക്കോടിനെ സന്ദര്‍ശിച്ചു.
Keywords:Sukumar Azheekode, V.S Achuthanandan, Visit, hospital, Kerala, Thrissur,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.