മണിയെ കാണാന്‍ വി.എ­സ് വെ­ള്ളി­യാഴ്ച പീരുമേട് സബ് ജയിലിലെ­ത്തും

 


മണിയെ കാണാന്‍ വി.എ­സ് വെ­ള്ളി­യാഴ്ച പീരുമേട് സബ് ജയിലിലെ­ത്തും
തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ടാം പ്രതി എം.എം മണിയെ കാണാന്‍ വെ­ള്ളി­യാഴ്ച പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ എത്തും. വൈകിട്ട് മൂന്നിനാണ് വി.എസ്, മണിയെ കാണാന്‍ പീരുമേട് സബ് ജയിലിലെത്തുക.

വി.എസിന്റെ ഓഫീസില്‍നിന്ന് ജയില്‍ അധികൃതര്‍­ക്ക് ബു­ധ­നാഴ്ച അറിയിപ്പ് ലഭിച്ചു. മൂന്നാറിലെ പാര്‍ട്ടി ഓഫീസ് ഒഴിപ്പിക്കാന്‍ മുഖ്യമന്ത്രി വി എസ് അല്ല, ആരെത്തിയാലും കൈയും, കാലും വെട്ടുമെന്ന് പരസ്യമായി പറഞ്ഞ പഴയ സഖാവ് എം.എം. മണിയെ കാണാനാണ് വൈരം മറന്ന് വി.എസ് അച്യുതാനന്ദന്‍ എത്തുന്ന­ത്.

Keywords: M.M. Mani, Jail, Peerumedu, Thodupuzha, Hand, Munnar, Patry, Kvartha, Malayalam News, Kerala News, V.S Achuthanandan, Kerala, Thodupuzha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia