വി.എസിന്റെ കത്ത് അന്വേഷണ സംഘത്തിന് കൈമാറും: ചെന്നിത്തല

 


കൊച്ചി: ആര്‍ എം പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഢാലോചനാ കേസില്‍ അന്വേഷണം സി ബി ഐക്ക് നല്‍കണമെന്നാവശ്യപ്പെട്ട്  പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ കത്ത് അന്വേഷണ സംഘത്തിന് കൈമാറുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല .

വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫയാസിനെ കുറിച്ചുള്ള ആരോപണങ്ങളെ കുറിച്ച് പരിശോധിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം വി.എസ് രമയ്ക്ക് അനുകൂലമായി നല്‍കിയ കത്ത് വ്യാജമാണെന്ന് കഴിഞ്ഞദിവസം  സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. പിണറായി പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പാര്‍ട്ടിയില്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന പിണറായി ഒരിക്കലും അങ്ങനെ ഒരഭിപ്രായം പറയാന്‍ പാടില്ലായിരുന്നുവെന്നും  രമയുടെ സമരമല്ല, പിണറായിയുടെ കേരള രക്ഷായാത്രയാണ് ചീറ്റിയതെന്നും ചെന്നിത്തല പറഞ്ഞു.

വി.എസിന്റെ കത്ത് അന്വേഷണ സംഘത്തിന് കൈമാറും: ചെന്നിത്തല
ടി.പി വധക്കേസില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്ന കാര്യത്തില്‍ മന്ത്രിസഭയില്‍ വ്യത്യസ്ത അഭിപ്രായമുണ്ടെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ചെന്നിത്തല പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
പോലീസിനെ വെട്ടിച്ചുകടന്ന മണല്‍ ലോറികളും എസ്‌കോര്‍ട്ട് ബൈക്കും സിനിമാ സ്റ്റൈലില്‍ പിടികൂടി

Keywords:  V.S Achuthanandan, Kochi, T.P Chandrasekhar Murder Case, Chief Minister, Ramesh Chennithala, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia