FB Post | 'തളര്‍ത്താനാവില്ല ഈ യഥാര്‍ഥ സഖാവിനെ' ഇ പി ജയരാജനെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണത്തില്‍ പരിഹാസവുമായി വി ടി ബല്‍റാം
Dec 24, 2022, 20:14 IST
പാലക്കാട്: (www.kvartha.com) സി പി എം കേന്ദ്ര കമിറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇ പി ജയരാജനെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണത്തില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാമിന്റെ ഫേസ്ബുക് പോസ്റ്റ്. 'തളര്‍ത്താനാവില്ല ഈ യഥാര്‍ഥ സഖാവിനെ' എന്ന കുറിപ്പോടെ ഇ പിയുടെ ചിത്രം ഫേസ്ബുകില്‍ പങ്കുവച്ചാണ് ബല്‍റാം രംഗത്തെത്തിയത്.
ബല്‍റാമിന്റെ പോസ്റ്റിന് താഴെ ഇ പിക്കെതിരായ കമന്റുകളുമായി നിരവധി പേരും രംഗത്തെത്തി. 'റിസോര്‍ട് എന്ന് ജയരാജന് സഖാവ് പറഞ്ഞതേ ഉള്ളൂ, തന്റെ സംഘത്തിലെ ബാക്കിയുള്ള ആളുകളുടെ പേരും തറവാട് പേരും അടക്കം ഇ പി സഖാവ് വെളിപ്പെടുത്തിക്കൊടുത്തു. ഇനി ഗോവിന്ദന് സഖാവിന് കാര്യങ്ങള്‍ എളുപ്പമായിരിക്കും' എന്നാണ് ഒരാളുടെ പ്രതികരണം.
'ജയരാജനെ മറ്റേ ജയരാജന് ഒരു ചുക്കും ചെയ്യാനാവില്ല. കാരണം അതൊരു ട്രസ്റ്റാണ്. അപ്പന് തമ്പുരാനും എളയച്ഛനും പിന്നെ സുഭദ്രേം അടങ്ങിയ ട്രസ്റ്റ്' എന്നാണ് മറ്റൊരാളുടെ പ്രതികരണം. ഇത്തരത്തില്‍ കമന്റ് ബോക്സില്‍ പ്രതികരണങ്ങളും പരിഹാസങ്ങളും നിറയുകയാണ്.
Keywords: VT Balram FB Post Against EP Jayarajan, Palakkad, News, Politics, Facebook Post, Congress, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.